കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുന്നതിന് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ച് വാട്സാപ്പ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുനൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് കോറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് തുടങ്ങിയിരിക്കുന്നത്. കൊറോണയെ കുറിച്ചുള്ള വ്യാജവിവര പ്രചാരണത്തിനെ തടയുന്നതിനായി വാട്സാപ്പിന്റെ സഹസ്ഥാപനങ്ങളായ ഫെയ്സ്ബുക്കും, ഇന്‍സ്റ്റാഗ്രാമും നടപടികള്‍ സ്വീകരിച്ച് വരികയാണ്. വസ്തുതാ പരിശോധനയ്ക്കായി പോയിന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റ് വര്‍ക്കിന് പത്ത് ലക്ഷം ഡോളര്‍ സംഭാവനായായും കമ്പനി നല്‍കിയിട്ടുണ്ട്. എന്ന ലിങ്കില്‍ വാട്സാപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ലഭിക്കും. വാട്സാപ്പ് ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, നേതാക്കള്‍, ലാഭേതര സംഘടനകള്‍, പ്രാദേശിക ഭരണകൂടം, വ്യവസായങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള ലളികമായ നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. കൊറോണ വൈറസിനെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ എത്തിക്കുന്നതിനാണ് ഇങ്ങനെ ഒരു സൗകര്യം.