സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ആശ്രയിക്കുന്ന ഒരു ആപ്പാണ് യൂട്യൂബ്. എന്നാൽ യൂട്യൂബിൽ സ്വന്തമായി ചാനൽ ഉള്ളവർ പ്രസിദ്ധീകരിക്കുന്ന വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആയി ഒരു പുത്തൻ സംവിധാനം അവതരിപ്പിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യൂട്യൂബ്. ഈ സംവിധാനത്തിന്റെ പേര് ചീക്ക്സ് എന്നാണ്. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്ബോള്‍ തന്നെ പരിശോധിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.
ചീക്സ് ഓപ്ഷന്‍ അപ്ലോഡ് ചെയ്യുമ്ബോള്‍ തന്നെ ലഭിക്കും. ഈ ഫീച്ചര്‍ കൊണ്ട് ഉപയോക്താവ് ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്നം അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ ഉണ്ടോ എന്ന് അധികം സമയം എടുക്കാതെ ചീക്ക്സ് പരിശോധിക്കും. ഇത് 3 മിനുട്ടിനുള്ളില്‍ സാധ്യമാകും എന്നാണ് യൂട്യൂബ് പറയുന്നത്.
ഉടന്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ പരീക്ഷണാര്‍ത്ഥത്തില്‍ ലഭിക്കുന്ന ഫീച്ചര്‍ നടപ്പിലാക്കാന്‍ ആണ് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബിന്റെ ലക്ഷ്യം. വീഡിയോ ഉടമസ്ഥന് ചീക്ക്സിന്‍റെ പരിശോധന നടക്കുമ്ബോഴും പബ്ലിഷ് ചെയ്യാം. നോട്ടിഫിക്കേഷനായി പിന്നീട് എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്നം കണ്ടെത്തിയാല്‍ അത് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.