നവംബര്‍ ഏഴ് വരെ വിവിധ ബിഎസ്എന്‍എല്‍ സനങ്ങളുടെ ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്ക് പ്രത്യേക ഇളവും ഉത്സവകാല ഓഫറായി ലഭിക്കുന്നതാണ്. ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച്, വൈമാക്‌സ്, മൊബൈല്‍, സിഡിഎംഎ സേവനങ്ങളുടെ ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്ക് നികുതി ഒഴിച്ചുള്ള തുകയുടെ ഒരു ശതമാനമാണ് ഇളവ് ലഭിക്കുക.അടുത്ത അഞ്ച് മാസത്തെ തുക മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക് നികുതി ഒഴിച്ചുള്ള തുകയുടെ മൂന്ന് ശതമാനവും ഇളവ് ലഭിക്കും. ലീസ്ഡ് സര്‍ക്യൂട്ട് ബില്ലുകള്‍ക്ക് നികുതി ഒഴിച്ച് രണ്ട് ശതമാനമാണ് ഇളവ്. ഇത്തരത്തില്‍ ഞെട്ടിക്കാന്‍ വേണ്ടി വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ എത്തുന്നു.
രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധികളില്ലാതെ എസ്ടിഡി, ലോക്കല്‍, റോമിംഗ് വോയ്‌സ്, വീഡിയോ കോളുകള്‍ നല്‍കുന്ന ഓഫറാണ് ദീപീവലി സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പ്രതിദിനം വേഗ നിയന്ത്രണങ്ങള്‍ ഇല്ലാതെ രണ്ട് ജിബി ഡേറ്റയും 10 ദിവസം കാലാവധിയുള്ള സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.