Latest News

ഇന്ത്യയില്‍ രണ്ടക്ക വളര്‍ച്ച പ്രതീക്ഷിച്ച് ഔഡി

Malayalilife
ഇന്ത്യയില്‍ രണ്ടക്ക വളര്‍ച്ച പ്രതീക്ഷിച്ച് ഔഡി

ന്ത്യയില്‍ രണ്ടക്ക വളര്‍ച്ച പ്രതീക്ഷിച്ച് ഔഡി. പരിഷ്‌കരിച്ച ഔഡി ക്യു 7 എസ് യു വി ലോഞ്ചിനൊപ്പം പുതുവര്‍ഷത്തെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയായിരുന്നു ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍. 2021 റെക്കോര്‍ഡ് ഉയരത്തില്‍ അവസാനിച്ചതിന് ശേഷം, 2022-ലും ഔഡി ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.

ക്യു സീരീസിലെ ഏറ്റവും പുതിയ ലോഞ്ച്, ഔഡി ക്യു 7, കൂടാതെ ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ലോഞ്ചുകളും വോള്യം വര്‍ധിപ്പിക്കും.'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 9 പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷവും നിരവധി ലോഞ്ചുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ധില്ലണ്‍ പറഞ്ഞു.

ഔഡി ക്യു 7ന് പ്രീമിയം പ്ലസ് എന്നും ടെക്നോളജി എന്നും രണ്ട് വേരിയന്റുകളാണുള്ളത്. പ്രീമിയം പ്ലസ് വേരിയന്റിന് 80 ലക്ഷം രൂപയും ടെക്‌നോളജി വേരിയന്റിന് 88 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വിലയില്‍ ഔഡി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 7 സീറ്റര്‍ എസ്യുവിക്ക്. 2020 ഏപ്രിലില്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായപ്പോള്‍ നിര്‍ത്തലാക്കിയ ക്യു7 രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരിച്ചെത്തുന്നത്. പൂര്‍ണമായും നവീകരിച്ച ഇന്റീരിയര്‍ ആണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും വാഹനം രാജ്യത്ത് ലഭ്യമാവുക.

Read more topics: # audi in india double growth
audi in india double growth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES