Latest News

അറ്റ്‌ലി ചിത്രത്തില്‍ രജനികാന്തും സല്‍മാന്‍ഖാനും ഒരുമിക്കുന്നു;  സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി

Malayalilife
topbanner
അറ്റ്‌ലി ചിത്രത്തില്‍ രജനികാന്തും സല്‍മാന്‍ഖാനും ഒരുമിക്കുന്നു;  സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി

സൂപ്പര്‍താരങ്ങളായ രജനികാന്തും സല്‍മാന്‍ ഖാനും സംവിധായകന്‍ അറ്റ്ലിയുടെ അടുത്ത വലിയ ആക്ഷന്‍ ചിത്രത്തില്‍ ഒന്നിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.അറ്റ്‌ലി സംവിധാനം ചെയ്യുന്ന സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലൈനിധി മാരന്‍ നിര്‍മ്മിക്കുന്ന മാസ് ആക്ഷന്‍ ചിത്രത്തിനായാണ് സൂപ്പര്‍ താരനിര ഒന്നിക്കുക.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം തിയേറ്ററില്‍ എത്തിക്കാനാണ് തീരുമാനം. ചിത്രം സംബന്ധിച്ച അവസാന തീരുമാനം എടുക്കാനുള്ള നിര്‍ണ്ണായക കൂടികാഴ്ച അടുത്ത മാസം ആദ്യം നടക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.രണ്ട് താരങ്ങളെയും ലഭ്യമായാല്‍ ഈ വര്‍ഷം അവസാനം പ്രൊജക്ട് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് വിവരം. നിലിവില്‍ എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് സല്‍മാന്‍. 

ഷാരൂഖ് ഖാന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ജവാനുശേഷം അല്ലു അര്‍ജുനെ നായകനാക്കി ചിത്രം ചെയ്യാന്‍ അറ്റ്‌ലി ഒരുങ്ങിയെങ്കിലും ആ പ്രോജക്ട് നടന്നില്ല .അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാന്‍. ആര്യ, നയന്‍താര, ജയ്, നസ്‌റിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി സൂപ്പര്‍ ഹിറ്റായി മാറിയ രാജാറാണി എന്ന ചിത്രത്തിലൂടെയാണ് അറ്റ്‌ലി സംവിധായകനാവുന്നത്. 

വിജയ് ചിത്രങ്ങളായ തെരി, മെര്‍സല്‍, ബിഗില്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. അതേസമയം തമിഴിലെ പ്രശസ്ത സംവിധായകനായ മുരുഗ ദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സല്‍മാന്‍ ഖാന്‍. രശ്മിക മന്ദാനആണ് നായിക.

atlee rajinikanth and salman khan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES