നടി അമലാ പോളിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ലഭിച്ച അനുഭവം പങ്ക് വച്ച് ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹേമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകൡ ഇടംനേടുന്നത്. അമല പോള്‍ തന്റെ വാനിറ്റി വാനില്‍ നിന്നും ഇറങ്ങി പോകാന്‍ തന്നെ നിര്‍ബന്ധിച്ച സംഭവം ആണ് ഹേമ വെളിപ്പെടുത്തിയത്.അടുത്തിടെ നടന്ന ഒരു അഭുമുഖത്തിലാണ് ഹേമ ഇക്കാര്യം പറഞ്ഞത്.
ഹേമയുടെ വാക്കുകള്‍ ഇങ്ങനെ:
'ഒരിക്കല്‍ ഞാന്‍ അമല പോളിനൊപ്പം ചെന്നൈയില്‍ ഷൂട്ടിംഗിന് പോയിരുന്നു. എനിക്ക് അവരെ നേരിട്ട് അറിയില്ലായിരുന്നു, ഒരു സുഹൃത്ത് വഴിയാണ് പോയത്. ഏപ്രില്‍ മെയ് മാസത്തെ ഷൂട്ടിംഗ് സമയത്ത് നല്ല ചൂടായിരുന്നു. തണലിനായി ലൊക്കേഷനില്‍ ഒരു മരം പോലും ഇല്ലായിരുന്നു, അതിനാല്‍ ഞങ്ങള്‍ വാനിറ്റി വാനിലേക്ക് കയറി.'
വാനില്‍ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് കലാകാരന്മാര്‍ ഇരിക്കുന്നതും മറ്റൊന്ന് സാങ്കേതിക വിദഗ്ധര്‍ക്ക് ഉള്ളതും. അങ്ങനെ ഞങ്ങള്‍ കയറി അകത്ത് ഇരുന്നപ്പോള്‍ അമല മാനേജരോട് പറഞ്ഞു ഞങ്ങളോട് പോകാന്‍ ആവശ്യപ്പെട്ടു. 'അവര്‍ക്ക് വാനിറ്റി വാനില്‍ ഇരിക്കാന്‍ അനുവാദമില്ലെന്ന് പറയൂ.'
അങ്ങനെ മാനേജര്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ ഞാനും മേക്കപ്പ് മാനും പരസ്പരം നോക്കി. 'ഇത്രയും ചൂടുള്ള കാലാവസ്ഥയില്‍ ഞങ്ങള്‍ എവിടെ പോകും?' എന്ന മട്ടിലായിരുന്നു ഞങ്ങള്‍. എന്നിട്ടും, ഞങ്ങള്‍ക്ക് വാനില്‍ നിന്ന് ഇറങ്ങേണ്ടി വന്നു
'ദക്ഷിണേന്ത്യയില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയില്ല. ഹെയര്‍ സ്‌റ്റൈലിസ്റ്റിനെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും വാനിറ്റി വാനിനുള്ളില്‍ അനുവദിക്കാത്ത നിയമങ്ങള്‍ അവര്‍ക്ക് ഉണ്ടായിരിക്കാം. അവര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെയും വിലമതിക്കുന്നില്ല. നമ്മള്‍ എങ്ങനെയാണ് അവര്‍ക്ക് നമ്മളെ പരിചയപ്പെടുത്തുക? ഞങ്ങളോട് നന്നായി പെരുമാറുന്ന, ഹെയര്‍ സ്‌റ്റൈലിസ്റ്റിനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനുമായി വേണ്ടി ഒരു മുഴുവന്‍ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അവരോട് ഞാന്‍ എങ്ങനെ പറയും. ഞാന്‍ ഒന്നും മിണ്ടിയില്ല. ഇത് ദക്ഷിണേന്ത്യയില്‍ ധാരാളം സംഭവിക്കുന്നുണ്ട്.