ലണ്ടനില്‍ ഉപ്പൂപ്പയ്ക്ക് ഒപ്പം ചുറ്റികറങ്ങി മറിയം; മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം യൂസഫലിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
ലണ്ടനില്‍ ഉപ്പൂപ്പയ്ക്ക് ഒപ്പം ചുറ്റികറങ്ങി മറിയം; മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം യൂസഫലിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ണ്ടനില്‍ വെക്കേഷന്‍ അസ്വദിക്കുകയാണ് മമ്മൂട്ടിയും ദുല്‍ഖറും കുടുംബവും. ജൂണ്‍ അവസാനത്തോടെ താരകുടുംബം നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട. ഇപ്പോളിതാ കൊച്ചുമകള്‍ മറിയത്തിനൊപ്പമുള്ള മമ്മൂട്ടിയുടെയും യൂസഫലിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മറ്റൊരു ചിത്രത്തില്‍, മമ്മൂട്ടിയും ദുല്‍ഖറും യൂസഫലിയുമാണ് ഉള്ളത്.കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്ക് ഒപ്പം ലണ്ടനില്‍ കറങ്ങിനടക്കുന്ന ദുല്‍ഖറിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഡാര്‍ക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷര്‍ട്ടും, ബീജ് ട്രൗസറും, സ്നീക്കറുകളും ധരിച്ച് എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി. അതേസമയം ഐസ്-ബ്ലൂ ഷര്‍ട്ടാണ് ദുല്‍ഖറിന്റെ വേഷം. ലണ്ടനില്‍ വെക്കേഷന്‍ അസ്വദിക്കുകയാണ് ഈ താരകുടുംബം. 

ജൂണ്‍ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് ??മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്‌കറിന്റെ പ്രമോഷന്‍ പരിപാടികളിലായിരിക്കും. നാട്ടില്‍ എത്തിയശേഷം ദുല്‍ഖര്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 

 'ടര്‍ബോ' എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങളിലൊന്ന്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ബാസ്‌കര്‍' ആണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം.
 

Read more topics: # മമ്മൂട്ടി
Mammooty with mariyam and yusafali

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES