11 ദിവസം കഠിനവ്രതവുമായി പവന്‍ കല്യാണ്‍; ആന്ധ്രയുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി നിരാഹാരം ആരംഭിച്ച് സൂപ്പര്‍സ്റ്റാര്‍ 

Malayalilife
topbanner
 11 ദിവസം കഠിനവ്രതവുമായി പവന്‍ കല്യാണ്‍; ആന്ധ്രയുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി നിരാഹാരം ആരംഭിച്ച് സൂപ്പര്‍സ്റ്റാര്‍ 

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഗംഭീരമായിരുന്നു. ഇപ്പോഴിതാ തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി ഉപവാസം ആരംഭിച്ചിരിക്കുകയാണ് പവന്‍ കല്യാണ്‍.

11 ദിവസം നീണ്ടുനില്‍ക്കുന്ന വാരാഹി ദീക്ഷയാണ് നടത്തുന്നത്. ഇതില്‍ വരാഹി അമ്മവാരിയെ ആരാധിക്കും. വരാഹി ദീക്ഷയുടെ നിയമങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രയാസമാണ്. പവന്‍ കല്യാണ് 11 ദിവസം നിരാഹാരം അനുഷ്ഠിക്കേണ്ടിവരും.

ഇതിന് മുന്‍പ് 2023 ജൂണില്‍ അദ്ദേഹം വരാഹി ദേവിയെ ആരാധിച്ചിരുന്നു, അതോടൊപ്പം അദ്ദേഹം വരാഹി വിജയ യാത്ര ആരംഭിക്കുകയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. മതവിശ്വാസമനുസരിച്ച് ഹിന്ദു മതത്തിലെ ഏഴ് മാതൃദേവതകളുടെ ഒരു കൂട്ടമായ മാത്രികകളില്‍ ഒന്നാണ് വരാഹി ദേവി.
പന്നിയുടെ തലയോടുകൂടിയ വരാഹി വിഷ്ണുദേവന്റെ അവതാരമായ വരാഹയുടെ ശക്തി (സ്ത്രീശക്തി) ആണ്. വരാഹി എന്നാല്‍ ഭൂമി ദേവി എന്നും അര്‍ത്ഥമുണ്ട്.

Pawan Kalyan goes on 11day fast for Andhra Pradesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES