ചരിത്രം നുരപൊന്തിയ ഒരു ഫാക്ടറി കണ്ടെത്തിയിരിക്കുകയാണ് അമേരിക്കൻ, ഈജിപ്ഷ്യൻ പുരാവസ്തുഗവേഷകർ. ഭൂമി കുഴിച്ചു ചെന്നപ്പോൾ ആണ് ഇത് കാണാൻ സാധിച്ചത് . ഉത്‌ഖനനത്തിനിടെ ലോകത്തെ ഏറ്റവും പഴക്കമേറിയതെന്നു കരുതുന്ന ബീയർ ഫാക്ടറിയുടെ അവശിഷ്ടങ്ങൾ ആയിരുന്നു തെക്കൻ ഈജിപ്തിലെ പുരാതന നഗരമായ അബിദിയോസിൽ നൈൽ നദീതീരത്ത് കണ്ടെത്തിയത്.
ഇവിടെ ഉത്ഖനനത്തിനു നേതൃത്വം അമേരിക്കയുടെയും ഈജിപ്തിന്റെയും സംയുക്ത ഗവേഷക സംഘമാണ് നൽകുന്നത്. പുരാതന ഈജിപ്തിന്റെ ഏകീകരണത്തിന് മുൻകയ്യെടുത്ത നാർമർ രാജാവിന്റെ കാലത്തുള്ള ഫാക്ടറിയാണിതെന്ന് കരുതുന്നു. ഇവിടെ നിന്നും കണ്ടെത്തിയത് ബീയർ ഉൽപാദിപ്പിക്കാനുള്ള എട്ട് കൂറ്റൻ യൂണിറ്റുകളാണ്. 2.5 മീറ്റർ (ഏകദേശം 8 അടി) വീതിയും ഓരോന്നിനും 20 മീറ്റർ (ഏകദേശം 65 അടി) നീളവും ഉണ്ട്. 20 മീറ്റർ വലുപ്പമുള്ള കുടങ്ങളും പോട്ടറി ബേസിനുകളും ഇവിടെ നിന്ന് ക്കാടെത്തിയിരുന്നു.
രണ്ട് വരികളിലായി 40 മൺപാത്ര തടങ്ങൾ ഓരോ യൂണിറ്റിലും ഉണ്ടായിരുന്നു. ഗവേഷകർ ഇതിനോടകം തന്നെ അവ ധാന്യങ്ങളും വെള്ളവും ചേർത്ത് ബിയർ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞു. ഗവേഷകരുടെ അനുമാന പ്രകാരം രാജകുടുംബാംഗങ്ങളുടെ പരമ്പരാഗത ചടങ്ങുകൾക്ക് ഉപയോഗിക്കാനായിരുന്നു ബീയർ നിർമാണമെന്നാണ് കരുതപ്പെടുന്നത്.