ആപ്പിളിന്റെ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണ്‍ വിപണിയിലെത്തി; അഞ്ച് നിറങ്ങളില്‍ ലഭ്യമാകുന്ന ഹെഡ്‌ഫോണിന്റെ വില 59,900

Malayalilife
ആപ്പിളിന്റെ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണ്‍ വിപണിയിലെത്തി; അഞ്ച് നിറങ്ങളില്‍ ലഭ്യമാകുന്ന ഹെഡ്‌ഫോണിന്റെ വില 59,900

ദ്യമായി ആപ്പിള്‍ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണ്‍ പുറത്തിറക്കി. ആപ്പിളിന്റെ ആദ്യ ഓവര്‍-ഈയര്‍ വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍ എയര്‍പോഡ്സ് മാക്‌സ് ആണ്. അമേരിക്കന്‍ വിപണിയില്‍ 549 ഡോളര്‍ (ഏകദേശം 40,500 രൂപ) ആണ് എയര്‍പോഡ്സ് മാക്സിന്റെ വില. ഇന്ത്യയില്‍ വില 59,900 രൂപ. ഇന്ത്യയില്‍ കസ്റ്റംസ്, ലോജിസ്റ്റിക് തീരുവകള്‍ കൂടെ ചേരുമ്‌ബോഴാണ് വില കൂടുന്നത്.

എയര്‍പോഡ്സ് മാക്‌സിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 15 മുതല്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍പോഡ്സ് മാക്‌സ് പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്‌പേസ് ഗ്രേ, സില്‍വര്‍ എന്നീ 5 നിറങ്ങളില്‍ ലഭ്യമാണ്. ആപ്പിള്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ലാപ് ഓപ്പണ്‍ 'സ്മാര്‍ട്ട്' കേസിലാണ് എയര്‍പോഡ്സ് മാക്‌സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. യുഎസ്ബി-സി ലൈറ്റ്‌നിംഗ് കേബിളും ഒപ്പമുണ്ടാവും. 

കസ്റ്റം 40 എംഎം ഡൈനാമിക് ഡ്രൈവറുകളും പ്രൊപ്രൈറ്ററി ഒ1 ചിപ്പും എയര്‍പോഡ്‌സ് മാക്‌സില്‍ ഘടിപ്പിച്ചിരിക്കുന്നു. മൊത്തം ഒന്‍പത് മൈക്രോഫോണുകള്‍ ഹെഡ്ഫോണുകളിലുണ്ട്, അവയില്‍ എട്ട് എണ്ണം എല്ലാ ദിശകളില്‍ നിന്നും ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ (ANC) സപ്പോര്‍ട്ട് ചെയ്യും. ബ്ലൂടൂത്ത് വി5 ആണ് കണക്ടിവിറ്റി ഓപ്ഷന്‍. ഡൈനാമിക് ഹെഡ് ട്രാക്കിങ്ങോടുകൂടെയാണ് എയര്‍പോഡ്‌സ് മാക്‌സ് എത്തുന്നു. ഗൈറോസ്‌കോപ്പ്, ആക്സിലറോമീറ്റര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് തലയുടെ ചലനം ട്രാക്ക് ചെയ്ത് അതിനനുസരിച്ച് ആണ് ഈ സംവിധാനം ശബ്ദം ക്രമീകരിക്കുന്നത്.
 

Read more topics: # apple over ear,# headphones
apple over ear headphones

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES