Latest News

വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനമായ 'വാട്ട്സ്ആപ്പ് പേ' ഉടൻ എത്തും

Malayalilife
വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനമായ 'വാട്ട്സ്ആപ്പ് പേ' ഉടൻ എത്തും

റെ കാലത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പേയ്മെന്റ് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഉള്ള കടമ്പകൾ എല്ലാം തന്നെ പൂർത്തിയാക്കി കൊണ്ട് വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനമായ 'വാട്ട്സ്ആപ്പ് പേ' സേവനങ്ങള്‍ അവതരിപ്പിക്കാന്‍  തയ്യാറെടുക്കുന്നു.  അടുത്ത കാലം വരെ വാട്സാപ്പ് യുപിഐ പേയ്മെന്റ് ഫീച്ചര്‍  ബീറ്റ പരിശോധനയുടെ ഭാഗമായിരുന്നു. വാട്ട്സ്ആപ്പ് റിസര്‍വ് ബാങ്കിനും എന്‍പിസിഐയ്ക്കും  ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന്  ഉറപ്പ് നൽകിയിരിക്കുകയാണ്.

ഇതേ തുടർന്ന് ഒരു പടി കൂടി  വാട്ട്സ്ആപ്പ് പേ ഇന്ത്യയില്‍ ലൈവ് ആകുന്നതിന് അടുത്തിരിക്കുകയാണ്. വാട്ട്സ്ആപ്പ്  രാജ്യത്തിന്റെ ഡാറ്റാ സംഭരണ നിയമങ്ങള്‍ പാലിക്കുന്നതില്‍ സംതൃപ്തരാണെന്നും എല്ലാവര്‍ക്കുമായി ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) കൊണ്ടുവരുമെന്നും ജൂണില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍  വ്യക്തമാക്കി.  ഇന്ത്യയില്‍ തന്നെ   കമ്പനികള്‍ പേയ്മെന്റ് ഡാറ്റ, ഉപഭോക്തൃ ഡാറ്റ, പേയ്മെന്റുകളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍, സെറ്റില്‍മെന്റ് ട്രാന്‍സാക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍   റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഡാറ്റ സംഭരണ നിയമത്തിൽ സംഭരിക്കണമെന്നാണ് പറയപ്പെടുന്നത്.

വാട്ട്സ്ആപ്പ്  നിലവിൽ 'സെര്‍ട്ട്-ഇന്‍ ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ ലോക്കലൈസേഷന്‍ ആവശ്യകതകള്‍ തൃപ്തിപ്പെടുത്തിയെന്നും  എന്നാൽ ഞങ്ങള്‍ ഇതിനാല്‍ ഐസിഐസിഐ ബാങ്കിന് (വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവന ദാതാവായ ബാങ്ക്) ലൈവാകാനുള്ള അനുമതി നല്‍കുന്നുവെന്നും' റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുകയാണ്.

വാട്‌സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്കിന് പേയ്മെന്റ് സേവനങ്ങള്‍ തുടങ്ങാന്‍ നേരത്തെ  നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍പിസിഐ) നിന്ന്  അനുമതി ലഭിച്ചിരുന്നു. എന്‍പിസിഐയുടെ അംഗീകാരവും ആര്‍ബിഐ അംഗീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്  ലഭിച്ചത്. അതേ സമയം  വാട്ട്‌സ്ആപ്പ് ഡാറ്റാ ലോക്കലൈസേഷനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിനെ  എതിര്‍ത്തതായിരുന്നു. 

 ഇന്ത്യയിലെ ഒരു ദശലക്ഷം ഉപയോക്താക്കള്‍ക്ക് ബീറ്റ പരിശോധനയുടെ ഭാഗമായി 2018-ല്‍ ഫേസ്ബുക്ക്  വാട്ട്സ്ആപ്പ് പേ വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും  ഇത് ഔദ്യോഗികമായി ആരംഭിക്കാന്‍  എന്‍പിസിഐ അംഗീകാരത്തിന്റെ കാലതാമസം കാരണം കഴിഞ്ഞിരുന്നില്ല. ഫെബ്രുവരിയിലാണ് വാട്‌സ്ആപ്പ് പേ പ്രവര്‍ത്തിപ്പിക്കാന്‍ കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിക്ക്  എന്‍പിസിഐ അനുമതി നല്‍കിയത്. വാട്‌സ്ആപ്പ് പേയും സര്‍ക്കാരിന്റെ യുപിഐ സ്‌കീം ഉപയോഗിച്ച് തന്നെയായിരിക്കും  പ്രവര്‍ത്തിക്കുക.

Read more topics: # Whatsapp pay app will come soon
Whatsapp pay app will come soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES