Latest News

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് നെഫ്റ്റിനെ മറികടന്ന് യുപിഐ

Malayalilife
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് നെഫ്റ്റിനെ മറികടന്ന് യുപിഐ

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് നെഫ്റ്റിനെ (നാഷണൽ ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ) കടത്തിവെട്ടി യുപിഐയുടെ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം നെറ്റ്ഫിലൂടെ നടന്നിരുന്ന റീട്ടെയിൽ ക്രെഡിറ്റ് ട്രാൻസ്ഫറുകളിൽ 8 ശതമാനം ഇടിവാണ് നേരിട്ടത്. വിവിധ പ്ലാറ്റ്ഫോമുകൾ വഴിയുള്ള റീട്ടെയിൽ ക്രെഡിറ്റ് ട്രാൻസ്ഫറുകളുടെ മൂല്യത്തിൽ കഴിഞ്ഞ വർഷം 20 ശതമാനം വളർച്ചയും ആകെ ട്രാൻസാക്ഷനുകളുടെ എണ്ണത്തിൽ 77 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കാലയളവിൽ നെഫ്റ്റ് ട്രാൻസാക്ഷനുകളുടെ മൂല്യത്തിൽ 6.5 ശതമാനവും ആകെ ട്രാൻസ്ഫറുകളിൽ 22 ശതമാനം വളർച്ചയും മാത്രമാണ് കാണപ്പെട്ടത്.

2021ൽ മാത്രം നടന്ന ട്രാസ്ഫറുകളുടെ ആകെ മൂല്യത്തിൽ 98 ശതമാനം വളർച്ചയാണ് യുപിഐയ്ക്ക് ലഭിച്ചത്. ആകെ ഇടപാടുകളിൽ 104 ശതമാനം വളർച്ച യുപിഐ നേടി. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) 234 ശതമാനം വളർച്ച യുപിഎ പേയ്മെന്റുകളിൽ ഉണ്ടായി.

മറ്റ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്ക് അത്രയും നേട്ടം കൈവരിക്കാൻ സാധിച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മോത്തിലാൽ ഓസ് വാൾ സെക്യൂരിറ്റീസ് സീനിയർ അനലിസ്റ്റ് നിതിൻ അഗർവാൾ പറഞ്ഞു. ലളിതമായ ഉപയോഗ രീതിയും ഇതര ചാർജുകൾ ഇല്ലാത്തതും ഉപയോക്താക്കൾക്ക് സൗകര്യപ്രദമായതിനാലാണ് യുപിഐയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2020 ജനുവരി മുതൽ 2022 ജനുവരി വരെയുള്ള കണക്കുകൾ നോക്കിയാൽ യുപിഐയുടെ ഡിജിറ്റൽ പേയ്മെന്റ് മാർക്കറ്റ് വിഹിതം 8.1 ശതമാനത്തിൽ നിന്നും 20 ശതമാനമായി ഉയർന്നു. 2021 ഡിസംബറിലെ കണക്കുകൾ പ്രകാരം 40.7 ലക്ഷം കോടി രൂപ മൂല്യമുള്ള റീട്ടെയിൽ ക്രെഡിറ്റ് ട്രാൻസ്ഫറുകളുടെ 60 ശതമാനവും നെഫ്റ്റ് വഴിയാണ് നടന്നതെന്നും എന്നാൽ ചുരുങ്ങിയ കാലയളവ് കൊണ്ട് 20 ശതമാനം അധിക ട്രാൻസ്ഫറുകൾ യുപിഐയിലേക്ക് എത്തിയെന്നും ആർബിഐ വ്യക്തമാക്കുന്നു.

2020 ഡിസംബറിൽ നടന്ന റീട്ടെയിൽ ക്രെഡിറ്റ് ട്രാൻസ്ഫറുകളുടെ ആകെ മൂല്യം കണക്കാക്കിയാൽ 75 ശതമാനമാണ് നെഫ്റ്റിനുണ്ടായിരുന്നത്. 2021 ഡിസംബറായപ്പോഴേക്കും ഇത് 66.8 ശതമാനമായി. ഇക്കാലയളവിൽ യുപിഐ വഴിയുള്ള റീട്ടെയിൽ ട്രാൻസാക്ഷനുകളുടെ മൂല്യത്തിൽ 20 ശതമാനം വരെ വളർച്ച കൈവരിക്കാനായി (ഡിസംബർ 2021ലെ കണക്കുകൾ പ്രകാരം).
 

UPI surpasses NEFT in digital payments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES