ഇന്ത്യയിലെ യുപിഐ സേവനം താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് കോളര്‍ ഐഡി ആപ്പ് ട്രൂ കോളര്‍. ഇന്ത്യയില്‍ യുപിഐ പേയ്മെന്റുകള്‍ ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് കമ്പനിയുടെ പ്രഖ്യാപനം. ആപ്പ് ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്കുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇന്ത്യയില്‍ ട്രൂകോളര്‍ പേ എന്ന പേരിലാണ് യുപിഐ സേവനം പ്രവര്‍ത്തിപ്പിച്ച് വന്നത്.
ആശയവിനിമയവും സുരക്ഷയും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സേവനം നിര്‍ത്താനുള്ള തീരുമാനമെന്നാണ് കമ്പനി വക്താവിനെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'റെഗുലേറ്റര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, തങ്ങള്‍ ഉപയോക്താക്കള്‍ക്ക് രണ്ടാഴ്ചത്തെ അറിയിപ്പ് നല്‍കിയ ശേഷമാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന് ട്രൂകോളര്‍ പറഞ്ഞു. പേയ്മെന്റ് പ്ലാറ്റ്ഫോമിന് പുതിയ യുപിഐ ഉപയോക്താക്കളെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കിലും, ട്രൂകോളര്‍ പേ മറ്റ് യുപിഐ പങ്കാളികളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തനം തുടരാനുള്ള സാധ്യതയുണ്ട്. അതേസമയം, കമ്പനി ഇതുവരെയും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല.
'സമൂഹത്തെ സേവിക്കുന്നതിനായി അദ്വിതീയമായി സ്ഥാനമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന മറ്റ് നിരവധി അവസരങ്ങള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. പല കമ്പനികളും ഇതിനകം സംഭാവന ചെയ്യുന്ന പേയ്മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്തരം നിക്ഷേപത്തിന്റെ സാധ്യത വളരെ കൂടുതലാണ്. ചുരുക്കത്തില്‍, ഇത് പേയ്മെന്റുകള്‍ നഷ്ടപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ തീരുമാനമാണ്, ആശയവിനിമയം, വിശ്വാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളിലും പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, 'വക്താവ് പറഞ്ഞു.