Latest News

വാട്‌സ്‌ആപ്പ് സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
വാട്‌സ്‌ആപ്പ് സുരക്ഷിതമാക്കാന്‍  ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍

1. നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണം എന്നത് സംബന്ധിച്ച്‌  തീരുമാനമെടുക്കാം. സ്റ്റാറ്റസ് പ്രൈവസി ഫീച്ചറാണ് ഇതിനായി  ഉപയോഗപ്പെടുത്തേണ്ടത്. സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗിസില്‍ ഇത് സ്റ്റാറ്റസ് വിഭാഗത്തില്‍  ചേയ്ഞ്ച് ചെയ്യാം.

2.  പലരും നിങ്ങളെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അനുവാദമില്ലാതെ ചേര്‍ത്തേക്കാം. എന്നാല്‍  ഇത് ഉണ്ടാകാതിരിക്കാനായി വാട്‌സ്‌ആപ്പിന്റെ സെക്യൂരിറ്റി ഫീച്ചര്‍  ഉപയോഗിക്കാൻ സാധിക്കുന്നു. ഇതിന് വേണ്ടി ആര്‍ക്കെല്ലാം ഗ്രൂപ്പില്‍ സെറ്റിംഗില്‍ അക്കൗണ്ട് - പ്രൈവസി -ഗ്രൂപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്ബോള്‍ ആഡ് ചെയ്യാം എന്നത് തെരഞ്ഞെടുക്കാൻ സാധിക്കും.

3 എപ്പോഴാണ് വാട്‌സ്‌ആപ്പ് അവസാനമായി ഉപയോഗിച്ചത് എന്ന്  മറച്ചുവയ്ക്കുന്നതിന് സാധിക്കും. അതിന് വേണ്ടി  സെറ്റിംഗ്‌സ് - പ്രൈവസി - ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. 

4. നിങ്ങള്‍ക്ക്  തന്നെ നിങ്ങളുടെ വാട്‌സ്‌ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ആരൊക്കെ കാണണം എന്ന് തീരുമാനമെടുക്കാന്‍ കഴിയും. ഇതിനായി സെറ്റിംഗ്‌സ് - പ്രൈവസി- പ്രൊഫൈല്‍ ഫോട്ടോ എന്ന ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. 

5. മറ്റുള്ളവര്‍ നിങ്ങളുടെ വാട്‌സ്‌ആപ്പ്  ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി  ഫിംഗര്‍പ്രിന്റ് ലോക്ക് ഉപയോഗിക്കാം.  ഫേയ്‌സ് ഐഡി, ടച്ച്‌ ഐഡി ഓപ്ഷനുകള്‍ പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കൂടി ലഭ്യമായിട്ടുണ്ട്.

6. വാട്‌സ്‌ആപ്പില്‍ ഫോണ്‍ നമ്ബരുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവും നിലവിൽ വാട്ട്സ് ആപ്പ്  ഒരുക്കിയിട്ടുണ്ട്.  ഇതിനായുള്ള ഓപ്ഷൻ സെറ്റിംഗ്‌സ് ഓപ്ഷനിലും ചാറ്റിലും ലഭ്യമാണ്.

Things to look out for to keep WhatsApp safe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES