Latest News

പെയ്ഡ് സേവനം ആരംഭിക്കാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുങ്ങുന്നു

Malayalilife
പെയ്ഡ് സേവനം ആരംഭിക്കാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുങ്ങുന്നു

ടെക്നോളജി ഭീമന്മാര്‍ക്കായി പെയ്ഡ് സേവനം ആരംഭിക്കാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ വിക്കിമീഡിയ എന്റര്‍പ്രൈസ് എന്ന പേരില്‍ സര്‍വീസ് ആരംഭിക്കാന്‍ ഫൗണ്ടേഷന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ ഈ നീക്കം ബാധിച്ചേക്കാം. ഈ കമ്പനികളുടെ പ്ലാറ്റ്ഫോമുകളും വെര്‍ച്വല്‍ അസിസ്റ്റന്റുകളും വിക്കിപീഡിയ നല്‍കുന്ന അറിവിനെയാണ് ആശ്രയിക്കുന്നത്.   

വാണിജ്യ ഉപയോക്താക്കളും തങ്ങളുടെ സേവനത്തിന്റെ ഉപയോക്താക്കളാണെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് ഫൗണ്ടേഷന്റെ സീനിയര്‍ ഡയറക്ടര്‍ ലെയ്ന്‍ ബെക്കര്‍ പറഞ്ഞു. ഒരു ചെറിയ ടീമുമായി 'എന്റര്‍പ്രൈസ്' പ്രോജക്റ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്കിമീഡിയ എന്റര്‍പ്രൈസ് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ തയ്യാറാക്കിവരികയാണ്. വിക്കിപീഡിയയുടെ എപിഐയുടെ പ്രീമിയം പതിപ്പ് പോലെയായിരിക്കും വിക്കിമീഡിയ എന്റര്‍പ്രൈസ്. സൗജന്യമായി വിജ്ഞാനം ലഭ്യമാക്കുന്നതിനൊപ്പം അതിന്റെ വാണിജ്യ യാഥാര്‍ത്ഥ്യങ്ങളുമായി സമതുലിതമാക്കുകയാണെന്ന് വിക്കിമീഡിയ എന്റര്‍പ്രൈസ് ടീം പറഞ്ഞു.

The Wikimedia Foundation is preparing to launch a paid service

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക