ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന

Malayalilife
topbanner
ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന

ചൈനയുടെ സുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തില്‍ ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം. മൂന്ന് മാസത്തോളം ചുവന്ന ഗ്രഹത്തെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ മേഖലയില്‍ സുറോങ് റോവര്‍ ഇറങ്ങിയത്.

റോവര്‍ വിജയകരമായി ഇറക്കിയ ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്‌മിനിസ്ട്രഷന്‍ സംഘത്തെ പ്രസിഡന്റ് ഷി ജിന്‍പിങ് അഭിനന്ദിച്ചു. ചൈനീസ് പുരാണമനുസരിച്ച്‌ അഗ്‌നിദേവന്റെ പേരില്‍ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് 23 ദൗത്യം ആരംഭിച്ച ടിയാന്‍വെന്‍ 1 പേടകം ഈ വര്‍ഷം ഫെബ്രുവരി 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

തദ്ദേശീയമായി വികസിപ്പിച്ച ലോങ് മാര്‍ച്ച്‌ 2 റോക്കറ്റിലായിരുന്നു വിക്ഷേപണം. പേടകം വഹിച്ചു കൊണ്ടുള്ള ക്യാപ്‌സ്യൂള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 125 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചായിരുന്നു അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചത്. ഒരു വലിയ വീടിനോളം വലുപ്പമുള്ള പാരച്യൂട്ടില്‍ വേഗം കുറച്ച പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കി.

ഉട്ടോപ്പിയ പ്ലാനിഷ്യ മേഖലയില്‍ ഗവേഷണത്തിനായാണ് ചൈന റോവര്‍ അയച്ചിരിക്കുന്നത്. ചൊവ്വയില്‍ ജീവനുണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം. നാസയുടെ പേടകമായ പെഴ്‌സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും റോവറിറക്കിയത്. മുന്‍പ് ചന്ദ്രനില്‍ ചൈന വിജയകരമായി റോവര്‍ ഇറക്കിയിട്ടുണ്ടെങ്കി

The Surong rover landed on the red planet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES