ഔദ്യോഗികമായി പ്രീമിയം സബ്സ്ക്രിപ്ഷന്‍ സേവനം അവതരിപ്പിച്ച് ടെലഗ്രാം രംഗത്ത്. നിരവധി ഫീച്ചറുകളാണ് പ്രീമിയം ഉപയോക്താക്കള്‍ക്ക് ടെലഗ്രാം ഉള്‍പ്പെടുത്തിയിട്ടുള്ളത്.ടെലഗ്രാം നിലവിൽ 4 ജിബി വരെ ഫയല്‍ അപ്‌ലോഡുകള്‍, വേഗത്തിലുള്ള ഡൗണ്‍ലോഡുകള്‍, എക്സ്ക്ലൂസിവ് സ്റ്റിക്കറുകള്‍, ഫാസ്റ്റ് റിപ്ലേ തുടങ്ങിയ സേവനങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.
മറ്റുള്ളവരില്‍ നിന്നും പ്രീമിയം ഉപയോക്താക്കള്‍ക്കളെ വ്യത്യസ്തമാക്കാന്‍ പ്രീമിയം സ്പെഷ്യല്‍ ബാഡ്ജ് ഉപയോഗിക്കും. പ്രതിമാസം 4.99 ഡോളറാണ് പണം അടച്ചുള്ള സേവനത്തിന് ടെലഗ്രാം ഈടാക്കുന്നത്. കൂടാതെ, പ്രീമിയം ഉപയോക്താക്കള്‍ക്ക് പരമാവധി 1,000 ചാനലുകള്‍ വരെ പിന്തുടരാന്‍ കഴിയും.
10 ചാറ്റുകള്‍ വരെ പണം അടച്ചുള്ള സേവനത്തിന് പിന്‍ ചെയ്ത് വയ്ക്കാനുളള സൗകര്യം ഉണ്ട്. കൂടാതെ, ഒരു ലിങ്ക് ഉപയോഗിച്ച് ദൈര്‍ഘ്യമേറിയ ബയോസ് ഇടാനും സാധിക്കും.