ബിഗ് ബാസ്‌ക്കറ്റിന് പിന്നാലെ വണ്‍ എംജിയെ ടാറ്റ ഡിജിറ്റല്‍ ഏറ്റെടുക്കുന്നു

Malayalilife
topbanner
ബിഗ് ബാസ്‌ക്കറ്റിന് പിന്നാലെ വണ്‍ എംജിയെ ടാറ്റ ഡിജിറ്റല്‍ ഏറ്റെടുക്കുന്നു

ണ്‍ലൈന്‍ മരുന്ന് വിതരണക്കമ്പനിയായ വണ്‍ എംജിയെ ടാറ്റ ഡിജിറ്റല്‍ ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്‌ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കല്‍. ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ സൂപ്പര്‍ ആപ്പ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകള്‍.

വണ്‍ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റല്‍ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിതരണമേഖലയില്‍ മുന്‍നിര കമ്പനികളിലൊന്നാണ് വണ്‍എംജി. ടെലി കണ്‍സള്‍ട്ടേഷന്‍, വിവിധ ആരോഗ്യ പരിശോധനകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനല്‍കുന്നുണ്ട്.

Tata Digital acquires One MG after Big Basket

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES