പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാണ സ്മാർട്ട് ഓണര്‍ പുത്തൻ ഹാന്‍ഡ്സെറ്റ് പുറത്തിറക്കി. ഓണർ 5,000 എംഎഎച്ച് ബാറ്ററിയുള്ള ഹാന്‍ഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിച്ചത്. ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 33 മണിക്കൂര്‍ 4 ജി കോളുകളും 35 മണിക്കൂര്‍ വരെ വിഡിയോ പ്ലേബാക്കും 37 മണിക്കൂര്‍ വരെ എഫ്‌എം റേഡിയോ പ്ലേബാക്കും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
149.9 യൂറോയാണ് വിപണിയിൽ ഓണര്‍ 9എ (3 ജിബി റാം + 64 ജിബി സ്റ്റോറേജ്) വേരിയന്റിന്റെ വില. എന്നാൽ ഇന്ത്യയിലെ ലഭ്യത പിന്നീട് മാത്രമാകും പ്രഖ്യാപിക്കുക. നവീകരിച്ച ഓണര്‍ മാജിക്ബുക്കും 14 (8 ജിബി റാം + 256 ജിബി സ്റ്റോറേജ്) മൈക്രോസോഫ്റ്റ് 365 പേഴ്സണലിലേക്ക് 12 മാസത്തെ സബ്സ്ക്രിപ്ഷന്റെ പ്രത്യേക ബണ്ടില്‍ ഉള്‍പ്പെടുത്തി കമ്പനി പ്രഖ്യാപിച്ചു.
അതോടൊപ്പംയുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ 649.9 യൂറോയ്ക്ക് പ്രീ-ഓര്‍ഡറിനായി ഓണര്‍ മാജിക്ബുക്ക് 14 ലഭ്യമാകുമെന്ന് കമ്ബനിഅറിയിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഓണര്‍ 9 എയില്‍ (13 എംപി + 5 എംപി + 2 എംപി) ഉണ്ട്. ഉപകരണത്തിന് 8 എംപി മുന്‍ ക്യാമറയുമുണ്ട്.
പുതിയ വാവെയ് ആപ് ഗ്യാലറിയുമായാണ് ആന്‍ഡ്രോയിഡ് 10- ല്‍ പ്രവര്‍ത്തിക്കുന്ന ഓണര്‍ 9എ വിപണിയിൽ വരുന്നത്. ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും ഒരു പ്രത്യേക ഇക്കോസിസ്റ്റം ഇത് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.