Latest News

ഷെയര്‍ചാറ്റിന് ഇന്ത്യയിൽ വന്‍ കുതിപ്പ്

Malayalilife
topbanner
ഷെയര്‍ചാറ്റിന് ഇന്ത്യയിൽ  വന്‍ കുതിപ്പ്

ന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റില്‍ വൻ കുതിപ്പ് ഉയർന്നു. ത്ത് ഗവണ്‍മെന്റ് 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ മുന്നേറ്റം. പ്ലാറ്റ്‌ഫോമിന് മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് ലഭ്യമാകുന്നത്.  1.50 കോടി ഡൗണ്‍ലോഡ്  ആണ് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ നടന്നിരിക്കുന്നത്.

ആളുകള്‍ ഷെയര്‍ചാറ്റ് തെരയുന്നതും ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആയി ഷെയര്‍ചാറ്റിനെ തെരഞ്ഞെടുക്കുന്നതിനും സാക്ഷ്യം വഹിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ മുന്നിലെത്തുന്നതിന് പിന്തുണ നല്‍കിയതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും ഷെയര്‍ചാറ്റിന്റെ മറ്റൊരു വിജയത്തിന് ഇത് നല്ലൊരു അടിത്തറയാകുമെന്ന് ഉറപ്പുണ്ടെന്നും ഷെയര്‍ചാറ്റ് സിഒഒയും സഹ സ്ഥാപകനുമായ ഫരീദ് ആഹ്‌സാന്‍ പറഞ്ഞു.

ഒരു ലക്ഷത്തിലധികം പോസ്റ്റുകള്‍ ആണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട്  വന്നിരിക്കുന്നത്. ഇതിനോടകം തന്നെ പോസ്റ്റുകള്‍ക്ക് 10 ലക്ഷം പേരുടെ ലൈക്കും വാട്ട്‌സ്ആപ്പില്‍ അഞ്ചു ലക്ഷം പേരുടെ ഷെയറും ലഭ്യമായിരിക്കുകയാണ്. ഷെയര്‍ചാറ്റുമായി   മൈ ഗവ് ഇന്ത്യ സഹകരിക്കുകയാണെന്ന പ്രഖ്യാപനവും വന്ന് കഴിഞ്ഞിരിക്കുകയാണ്. അടുത്ത നൂറു കോടി ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സംവേദന രീതി തന്നെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിപ്ലവത്തിന് നേതൃത്വം മട്ടൻ കൂടി ഒരുങ്ങുകയാണ്.ദിവസവും 25 മിനിറ്റെങ്കിലും 100 കോടിയിലധികം വാട്ട്‌സ്ആപ്പ് ഷെയറുകളുമായി ഇന്ന് ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമില്‍ ചെലവിടുന്നുണ്ട്.
 

Read more topics: # ShareChat jumps to India in high
ShareChat jumps to India in high

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES