Latest News

ശുക്രന്റെ മേഘങ്ങള്‍ക്കുള്ളില്‍ ഫോസ്​ഫിന്‍ എന്ന വാതകം കണ്ടെത്തിയിരിക്കുന്നതായി ശാസ്​ത്രജ്​ഞര്‍

Malayalilife
ശുക്രന്റെ മേഘങ്ങള്‍ക്കുള്ളില്‍ ഫോസ്​ഫിന്‍ എന്ന വാതകം കണ്ടെത്തിയിരിക്കുന്നതായി ശാസ്​ത്രജ്​ഞര്‍

 ശുക്ര​െന്‍റ മേഘങ്ങള്‍ക്കുള്ളില്‍ നിന്ന്  ഫോസ്​ഫിന്‍ എന്ന വാതകം  കണ്ടെത്തിയിരിക്കുന്നതായി അറിയിച്ച്  ശാസ്​ത്രജ്​ഞര്‍. ഇത്​ സൂക്ഷ്​മജീവികളുടെ സാന്നിധ്യത്തിലേക്ക് ആണ് ​ വിരല്‍ചൂണ്ടുന്നത്​. ഓക്​സിജന്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഭൂമിയില്‍ ഫോസ്​ഫിന്‍ നിര്‍മിക്കപ്പെടുന്നത്​  പെരുകുന്ന ബാക്​ടീരിയ ആണ്​.  ഏറെ വിഷാംശമുള്ള വസ്​തുവാണ് മൂന്ന് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഫോസ്ഫറസ് ആറ്റവും ചേര്‍ന്ന ഫോസ്ഫൈന്‍​​.

എന്നാൽ  ഗവേഷകര്‍ക്ക് ശുക്രനില്‍ ജീവ​െന്‍റ കൃത്യമായ രൂപങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെയില്‍സ്​ കാര്‍ഡിഫ്​ സര്‍വകലാശാലയിലെ ​ഗവേഷകനായ ജെയ്​ന്‍ ഗ്രീവ്​സ് എങ്കിലും പുതിയ കണ്ടെത്തെലില്‍ 'തരിച്ചുപോയെ'ന്ന്​ ​ പറഞ്ഞു. 

അന്താരാഷ്ട്ര ശാസ്ത്രസംഘമാണ്​ ഹവായിയിലെ ജെയിംസ് ക്ലര്‍ക്ക് മാക്‌സ്‌വെല്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച്‌  ആദ്യമായി ഫോസ്ഫൈന്‍ കണ്ടെത്തിയത്​. ദൂരദര്‍ശിനി ഉപയോഗിച്ച് ചിലിയിലെ അറ്റകാമ ലാര്‍ജ് മില്ലിമീറ്റര്‍ / സബ്‌മില്ലിമീറ്റര്‍ അറേ റേഡിയോ ‌ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ശാസ്ത്ര​ ലോകം എന്നും അന്യഗ്രഹങ്ങളിലെ ജീവന്‍ സംബന്ധിച്ച്‌​  അന്വേഷണത്തിലാണ്​.

'ഇത് പ്രധാനമാണ്. കാരണം ഇത് ഫോസ്ഫൈന്‍ ആണെങ്കില്‍ അത് ജീവ​െന്‍റ അടയാളമാണ്​. അതിനര്‍ത്ഥം നമ്മള്‍ ഒറ്റക്കല്ല എന്നാണ്' -മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മോളിക്യുലര്‍ ജ്യോതി ശാസ്ത്രജ്ഞനും പ്രബന്ധ സഹഎഴുത്തുകാരനുമായ ക്ലാര സൂസ-സില്‍വ വ്യക്തമാക്കി. 

Scientists have discovered a gas called phosphine in the clouds of Venus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES