ഇ വേസ്റ്റുകളുടെ ആധിക്യം കൂടുന്ന സാഹചര്യത്തിൽ ഇലക്‌ട്രോണിക്സ് ഭീമനായ സാംസങ്ങ് മൊബൈല്‍ ഫോണുകള്‍ക്ക് സൗജന്യമായി ചാര്‍ജര്‍ നല്‍കില്ലെന്നാണ് തീരുമാനവുമായി മുന്നോട്ട്. വീടുകളില്‍ ചാര്‍ജറുകള്‍ കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ ചാര്‍ജര്‍ നിര്‍ബന്ധമില്ലെന്നുമാണ് ഇപ്പോൾ കമ്പനി തുറന്ന് പറയുന്നത്.
അതേ സമയം കമ്പനിയുടെ പ്രധാന ലക്ഷ്യം ചിലവുകുറക്കല്‍ ആണ് എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. കൂടുതല്‍ പണം ഫൈവ് ജി ഫോണുകള്‍ നിര്‍മിക്കുന്നതിന് മുടക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. വയര്‍ലെസ്സ് ചാര്‍ജറുകളുടെ കടന്നുവരവാണ് മറ്റൊരു കാരണമായി നിലനിൽക്കുന്നത്. വയര്‍ലെസ്സ് ചാര്‍ജറുകൾ സാമ്പത്തികവുമായ മെച്ചപ്പെട്ട രാജ്യങ്ങളിലും ഉണ്ട്.
തങ്ങളുടെ ഐഫോണ്‍ 12ല്‍ ആപ്പിളും ചാര്‍ജര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. 2021വരെ നിലവിലെ സ്ഥിതി തുടരുമെന്നും സാംസങ്ങ് ഉടന്‍ തീരുമാനം നടപ്പാക്കാനിടയില്ലെന്നും കൊറിയയിലെ ഇ. ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.