ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം സാംസങിന്. 23 ശതമാനമാണ് വിപണി വിഹിതം. മൂന്ന് മാസത്തില്‍ 77 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റാണ് കമ്ബനി നേട്ടം കൊയ്തത്.
ആപ്പിള്‍ 57 ദശലക്ഷം യൂണിറ്റ് ഐഫോണുകള്‍ ലോകമാകെ വിറ്റ് രണ്ടാമതെത്തി. 17 ശതമാനമാണ് വിപണിയിലെ കമ്ബനിയുടെ ഓഹരി. ഷവോമിയാണ് മൂന്നാമത്. 15 ശതമാനമാണ് വിപണി വിഹിതം. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
2021 ലെ ആദ്യ മൂന്ന് മാസത്തില്‍ ആഗോള തലത്തില്‍ 340 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വളര്‍ച്ച. 2015 ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്. ഷവോമിക്ക് ഇന്ത്യയിലും ചൈനയിലും മികച്ച സ്വീകാര്യത നേടാനായതും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും കാലൂന്നാനായതും നേട്ടത്തിന് കാരണമായി.