പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെയാണ് പണം പിന്‍വലിക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് പുതിയ നിരക്കുകള്‍ ബാധകമാകുന്നത്. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബ്യത്തില്‍ വരും.
എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങള്‍ക്കുള്ള ഫീസാണ് ഇതോടെ പുതുക്കിയിട്ടുള്ളത്. ഓരോമാസത്തിലും നാല് ഇടപാടുകള്‍ വീതം സൗജന്യമായി ലഭിക്കും. തുടര്‍ന്നുള്ള സേവനങ്ങള്‍ക്കാണ് അക്കൌണ്ട് ഉടമകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും മറ്റ് ബാങ്കുകളുടേയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ആദ്യത്തെ നാല് ഇടപാടുകള്‍ സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ ഇടപാടിനും ഉപയോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയ്ക്ക് പുറമേ ജിഎസ്ടിയും അടക്കമാണ് ഫീസ് ഈടാക്കുന്നത്.
എസ്ബിഐ ഉപയോക്താക്കള്‍ക്ക് സ്വന്തം ചെക്ക്ബുക്ക് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്. അതേ സമയം സേവിംഗ്‌സ് അക്കൌണ്ടിന്റെ പാസ്ബുക്കിനൊപ്പം പിന്‍വലിക്കാനുള്ള ഫോം കൂടി ഉപയോഗിച്ച് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 25000 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. ചെക്ക് ലീഫ് ഉപയോഗിച്ച് തേര്‍ഡ് പാര്‍ട്ടി പണം പിന്‍വലിക്കുമ്പോള്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയായിക്കി നിശ്ചയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിസന്ധി നിലനില്‍ക്കെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ ഇത്തരത്തില്‍ ജൂലൈ ഒന്ന് മുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. സെപ്തംബര്‍ 30 വരെയായിരിക്കും പരിഷ്‌കരിച്ച ചട്ടങ്ങള്‍ പ്രാബല്യത്തിലുണ്ടായിരിക്കുക.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ അക്കൌണ്ട് ഉടമയ്ക്ക് 10 ചെക്ക് ലീഫുകളാണ് സൌജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നത്. അതിന് ശേഷമുള്ള 10 ലീഫിന് 40 രൂപയും ജിഎസ്ടിയുമാണ് ഫീസ് ഇനത്തില്‍ ഈടാക്കുക. ശേഷം വരുന്ന 25 ലീഫിന് 75 രൂപയും ജിഎസ്ടിയും ഫീസിനത്തില്‍ ഈടാക്കാം. എമര്‍ജന്‍സി ചെക്ക് ബുക്കിന്റെ ആദ്യ പത്ത് ലീഫിന് 50 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് പരിഷ്‌കരിച്ച നിരക്കുകള്‍ ബാധകമല്ല.