Latest News

പ്ലേസ്റ്റോറില്‍ 'റിമൂവ് ചൈന ആപ്പ്സ്' നിന്ന് നീക്കം ചെയ്തു

Malayalilife
പ്ലേസ്റ്റോറില്‍ 'റിമൂവ് ചൈന ആപ്പ്സ്'  നിന്ന് നീക്കം ചെയ്തു

ഫോണുകളിൽ നിന്ന് ചൈനീസ് ആപ്പുകൾ അതിവേഗം  നീക്കം ചെയ്യാൻ  സഹായിക്കുന്ന 'റിമൂവ് ചൈന ആപ്പ്സ്' പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തു.  ട്വിറ്ററിലൂടെയാണ്  ജയ്പൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആപ്പ് നിര്‍മാതാക്കളായ വണ്‍ടച്ച്‌ ആപ്പ്‌ ലാബ്സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. നേരത്തെ പ്ലേസ്റ്റോറില്‍ നിന്ന് ടിക്ക്- ടോക്കിനുള്ള ഇന്ത്യന്‍ ബദലായി ഇറക്കിയ മിത്രോന്‍ ആപ്പും നീക്കം ചെയ്‌തിരുന്നു. എന്നാൽ ഇതിനുള്ള കാരണം എന്താണ് എന്ന്  ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

 പ്ലേസ്റ്റോര്‍ സാധാരണയായി പോളിസിക്ക് വിരുദ്ധമായ ആപ്പുകളെയാണ് നീക്കം ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ രണ്ട് ആപ്പുകളും വിവിധ തരത്തിലുള്ള പോളിസി വയലേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌ത ആപ്പുകൾ നേരത്തെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആപ്പ്  പ്രവർത്തിക്കുന്നതാണ്. ഈ ആപ്പ് 50 ലക്ഷത്തില്‍ അധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. പ്ലേസ്റ്റോറിന്‍്റെ ഫ്രീ ആപ്പ് ലിസ്റ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആപ്പ് ഒന്നാമതായിരുന്നു. 

ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്ത് എത്തിയിരുന്നത് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടുകളില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ്. ക്യാംപയിനെ പിന്തുണച്ച് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുകയും ചെയ്യുന്നു. എന്നാൽ ഈ  റിമൂവ് ചൈന ആപ്പ്സ്  ഓരോ ആപ്പുകളായി സെലക്‌ട് ചെയ്ത് നീക്കം ചെയ്യുന്നതിനു പകരം എളുപ്പത്തില്‍ ചൈനീസ് ആപ്പുകള്‍ കണ്ടുപിടിക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നതായിരുന്നു.ഈ ആശയം ആമിര്‍ ഖാന്‍്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ എഞ്ചിനീയര്‍ സോനം വാങ്‌ചക് ആണ് ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.

Remove china app from play store

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക