Latest News

ഷെഡ്യൂള്‍ ബാങ്ക് പദവി നേടി പേടിഎം പേയ്‌മെന്റ് ബാങ്ക്

Malayalilife
ഷെഡ്യൂള്‍ ബാങ്ക് പദവി നേടി പേടിഎം പേയ്‌മെന്റ് ബാങ്ക്

പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള പേടിഎം പേയ്‌മെന്റ് ബാങ്കിന് ഇനി മുതല്‍ ഷെഡ്യൂള്‍ ബാങ്ക് പദവി. ആര്‍.ബി.ഐ അംഗീകാരം ലഭിച്ചതോടെ ഇനി മുതല്‍ ഷെഡ്യൂള്‍ഡ് ബാങ്കായി പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്നും പേടിഎം അറിയിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കായതോടെ വന്‍കിട കോര്‍പ്പറഷനുകളുടേയും സര്‍ക്കാറിന്റെയും റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിനും ഭാഗമാവാം.

പ്രൈമറി ഓക്ഷന്‍, ഫിക്‌സഡ് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് സംവിധാനം എന്നിവക്കും പേടിഎം പേയ്‌മെന്റ് ബാങ്കിന് അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ധനകാര്യ പദ്ധതികളുടെ ഭാഗമായും ബാങ്കിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. 64 മില്യണ്‍ സേവിങ്‌സ് അക്കൗണ്ടുകളാണ് നിലവില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിലുള്ളത്. 688.6 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും ബാങ്കിനുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ പേടിഎം ഉപയോഗം വ്യാപകമായത്. പിന്നീട് പേയ്‌മെന്റ് ബാങ്കുമായി പേടിഎം മാറുകയായിരുന്നു.

Paytm Payment Bank has been accorded the status of Schedule Bank

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES