Latest News

ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് പേപാല്‍ അവസാനിപ്പിക്കുന്നു

Malayalilife
ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് പേപാല്‍ അവസാനിപ്പിക്കുന്നു

പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേപാല്‍ തങ്ങളുടെ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലുളളവര്‍ക്ക് രാജ്യത്തിനകത്ത് പേപാല്‍ വഴി പേമെന്റ് നടത്താനാവില്ല. എന്നാല്‍, വിദേശത്ത് നിന്ന് ആര്‍ക്കും ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവര്‍ക്ക് വിദേശത്തേക്കും പണമയക്കുന്നതിന് തടസങ്ങളുണ്ടാവില്ല.

അമേരിക്കയിലെ കാലിഫോര്‍ണിയയിലും സാന്‍ജോസിലും വേരുകളുള്ള കമ്പനി അന്താരാഷ്ട്ര തലത്തിലെ പേമെന്റ് സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയ്ക്കകത്തെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഔദ്യോഗികമായി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

സ്വിഗ്ഗി, ബുക് മൈ ഷോ, മേക് മൈ ട്രിപ് തുടങ്ങിയ നിരവധി ഓണ്‍ലൈന്‍ ആപ്പുകളുടെ പേമെന്റ് പങ്കാളിയായിരുന്നു പേപാല്‍. ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറന്‍സിയും പേപാല്‍ വാലറ്റില്‍ സൂക്ഷിക്കാനും വാങ്ങാനും അനുവദിക്കുമെന്ന് പേപാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിലപാടെടുത്തിരുന്നു. ഡിജിറ്റല്‍ കറന്‍സി ഇടപാട് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ ഇന്ത്യയിലെ ആഭ്യന്തര ബിസിനസില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് വിവരം.

PayPal terminates domestic business in India

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക