സ്വകാര്യതയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ജനപ്രിയ ഓപ്പണ്‍ സോഴ്സ് ബ്രൗസര്‍ മോസില്ലയുടെ ഫയര്‍ഫോക്സ് ആമസോണിനോട് പിണങ്ങിമാറുന്നു. ആമസോണിന്റെ ഫയര്‍ ടിവി, എക്കോ ഷോ ഉപകരണങ്ങള്‍ക്കുള്ള പിന്തുണയാണ് അവര്‍ ഉപേക്ഷിക്കുന്നത്. ആമസോണിനെ ഗൂഗിള്‍ പടിക്കു പുറത്തുനിര്‍ത്തിയ കാലത്ത് ഏറ്റവും കൂടുതല്‍ പിന്തുണച്ച കമ്ബനിയാണ് മോസില്ല. എന്നാല്‍, ഇപ്പോള്‍ ഗൂഗിളുമായി കൂട്ടുകൂടാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നതിനിടെയാണ് മോസില്ല തന്ത്രപ്രധാനമായ തീരുമാനം പുറത്തെടുത്തത്. ആമസോണും മോസില്ലയും തമ്മിലുള്ള കരാറുണ്ടാക്കി മൂന്നര വര്‍ഷത്തിനുശേഷമാണിത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മോസില്ല. അതു കൊണ്ടു തന്നെ ആമസോണിലേക്ക് കൂടുതല്‍ ഉപയോക്താക്കള്‍ക്കു മോസില്ല വഴിയെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇനിയത് ഉണ്ടാവില്ല. ഏപ്രില്‍ അവസാനം അപ്ഡേറ്റുകള്‍ ലഭിക്കുന്നത് മോസില്ല നിര്‍ത്തും.
ഫയര്‍ഫോക്സ് പിന്തുണ ഉപേക്ഷിച്ചുകഴിഞ്ഞാല്‍ ഉപയോക്താക്കള്‍ ആമസോണിന്റെ സില്‍ക്ക് ബ്രൗസറിലേക്ക് മാറേണ്ടിവരുമെന്നും മാസാവസാനത്തോടെ ആമസോണ്‍ ആപ്സ്റ്റോറില്‍ നിന്ന് ഫയര്‍ഫോക്സിന്റെ ലിസ്റ്റിംഗ് പിന്‍വലിക്കുമെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോക്സിന്റെ പിന്തുണയുടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആമസോണ്‍ ആപ്പ്സ്റ്റോറിലേക്ക് യുട്യൂബ് മടങ്ങിവരുന്നതിനുള്ള പ്രതികരണമാണ് ഇതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ആമസോണും ഗൂഗിളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്തതുമായ സമയത്ത്, ഉപയോക്താക്കള്‍ക്ക് അവരുടെ വീഡിയോകള്‍ പ്ലാറ്റ്ഫോമില്‍ പ്ലേ ചെയ്യുന്നതിനുള്ള മികച്ചൊരു ബദലായി ഫയര്‍ഫോക്സ് പ്രവര്‍ത്തിച്ചു. എന്നാല്‍, അക്കാലത്ത് ഇത് ഒരേയൊരു ഓപ്ഷനായിരുന്നില്ല. ആ സമയത്ത് ഉപയോക്താക്കള്‍ക്ക് ആക്സസ് ഉണ്ടായിരുന്ന മറ്റൊരു മികച്ച ബദലാണ് ആമസോണിന്റെ സില്‍ക്ക് ബ്രൗസര്‍