രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മുന്‍നിര സ്മാര്‍ട്ഫോണ്‍ ലോഞ്ചിനുള്ള തയ്യാറെടുപ്പിലാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള. രണ്ട് ഫോണുകളുള്ള മോട്ടോറോളയുടെ എഡ്ജ് സീരിസ് ലോഞ്ച് ഏപ്രില്‍ 22 നായിരിക്കും നടക്കുക. മോട്ടറോള ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും അവതരിപ്പിക്കുന്നത് എഡ്ജ് സീരിസില്‍ ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ് 865 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാന്‍ഡ്സെറ്റും സ്നാപ്ഡ്രാഗണ്‍ 765 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോൺ ആയിരിക്കും.
എന്നാൽ ഈ ഫോണുകളുടെ സ്ഥാനം എന്ന് പറയുന്നത് മോട്ടോറോളയുടെ ആന്‍ഡ്രോയിഡ് വണ്‍ സീരിസ് ഫോണുകള്‍ക്കും മോട്ടോ ജി ഫോണുകള്‍ക്കും മുകളില്‍ തന്നെയായിരിക്കും. വിപണിയില്‍ മോട്ടറോള എഡ്ജ് സീരിസ് മത്സരത്തിന് ഒരുങ്ങുന്നത് ഓപ്പോ, വിവോ, വണ്‍പ്ലസ് എന്നിവയുടെ പ്രീമിയം ഫോണുകളോടും സാംസങിന്റെ ഗാലക്‌സി എ സീരിസിനോടുമാണ്.
റേസര്‍ എന്നറിയപ്പെടുന്ന മോട്ടറോള എഡ്ജിന് 1.8GHz ബേസിക് ഫ്രീക്വന്‍സിയായിരിക്കും ഉണ്ടാകുക. സ്നാപ്ഡ്രാഗണിന്റെ 765 ചിപ്പാണ് ഈ പുറത്തിറങ്ങാൻ പോകുന്ന ഹാന്‍ഡ്‌സെറ്റിന് ശക്തി നൽകുക. അതേ സമയം ഫോണിന് 108 എംപി പ്രൈമറി ക്യാമറയും ലഭ്യമാകും.അത് കൂടാതെ മറ്റ് സെൻസറുകൾ എന്ന് പറയുന്നത് 16 എംപി, 8 എംപി സ്‌നാപ്പര്‍ എന്നിവയായിരിക്കും. അതോടൊപ്പം 32 എംപി സെല്‍ഫി ക്യാമറ സജ്ജീകരണവും നടത്തിയിരിക്കുകയാണ്. അതേ സമയം രണ്ട് ഫോണുകള്‍ക്കും 5G സപ്പോര്‍ട്ടുണ്ടാവും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. 6 ജിബി റാമിനോടൊപ്പം 128 ജിബി സ്റ്റോറേജും ഉണ്ടാകും.