അമേരിക്കയിലെ ടിക്‌ടോക്കിനെ ഇനിയും വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കപെട്ടിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് മൈക്രോസോഫ്റ്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കമ്പനിയുടെ സിഇഒ സത്യ നാദെല്ലയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്‌ടോക് യുഎസ് പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ച് നിരോധിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ട്രംപ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുന്നതാണ്. സെപ്തംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്നും ടിക്‌ടോക്കിന്റെ മാതൃകമ്ബനിയായ ബൈറ്റ്ഡാന്‍സുമായി ചര്‍ച്ചകള്‍ തുടരുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.
5000 കോടി ഡോളറിന്റെ കരാര്‍ മൈക്രോസോഫ്‌റ്റിന്റെ ഏറ്റെടുക്കല്‍ വഴി തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബൈറ്റ്ഡാന്‍സ് കമ്ബനി ഓഹരിയുടെ ഒരു വിഹിതം നല്‍കണമെന്ന ആവശ്യം മൈക്രോസോഫ്‌റ്റ് അംഗീകരിക്കാതെയിരുന്നതിനാലാണ് ഈ ചര്‍ച്ച ഇപ്പോൾ നീണ്ടിരിക്കുന്നത്.