രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ തിരഞ്ഞെടുത്ത മോഡലുകളില്‍ വില വര്‍ധനവ് നിലവില്‍ വന്നു. 22500 രൂപയുടെ വില വര്‍ധനവ് ചില മോഡലുകളിലുണ്ടായി. നിര്‍മാണ ചെലവിനെ അധികരിച്ചാണ് വില വര്‍ധനവ് എന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള വിലയുടെ 1.6 ശതമാനം വര്‍ധനവാണ് ഓരോ മോഡലിലുമുണ്ടായിരിക്കുന്നത്.
14 മോഡലുകളില്‍ വില വര്‍ധനവ് ഉണ്ടായി. ഈ പട്ടികയില്‍ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റും സിലേരിയോയുമില്ല എന്ന പ്രത്യേകതയുമുണ്ട്. വിവിധ ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ മാരുതിയെ കൂടാതെ മറ്റ് കാര്‍ നിര്‍മാതാക്കളും വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം പരിഹരിക്കുന്നതിന് ഏപ്രില്‍ മുതല്‍ കമ്പനി മുഴുവന്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയുടെ വില ഗണ്യമായി ഉയര്‍ത്തുമെന്ന് മാരുതി നേരത്തെ തന്നെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു റെഗുലേറ്ററി ഫയലിംഗില്‍ കാര്‍ മാര്‍ക്കറ്റ് ലീഡര്‍ പറഞ്ഞത്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, വിവിധ ഇന്‍പുട്ട് ചെലവുകളുടെ വര്‍ദ്ധനവ് കാരണം കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു. ഇന്‍പുട്ട് ചെലവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 18 ന് വാഹന നിര്‍മാതാക്കള്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആഗോള വിപണിയിലെ സ്റ്റീല്‍ അടക്കമുള്ളവയുടെ വില വര്‍ധന ഒറിജിനല്‍ ഇക്വുപ്മെന്റ് നിര്‍മാതാക്കളുടെ ഇന്‍പുട്ട് ചെലവ് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് മഹാമാരി മൂലമുള്ള ഇവയുടെ വിതരണക്ഷാമവും വിലര്‍ധിപ്പിക്കാന്‍ കാരണമായി. ആഗോളതലത്തില്‍ സെമികണ്ടക്ടേഴ്സിന്റെ ക്ഷാമം മുഴുവന്‍ വാഹന വ്യവസായത്തെയും ബാധിച്ചു.