കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്‌സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ എം എ യുസുഫ് അലി, ദുബായ് ഗള്‍ഫ് ഫുഡ് 2022 വാര്‍ഷിക എക്‌സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മട്ട അരി വിപണിയിലിറക്കിയത്.
'ആര്‍ ജി ഫുഡ്സിന്റെ ഭക്ഷ്യോല്‍പന്നങ്ങളിലേക്ക് പാലക്കാടന്‍ മട്ട അരി കൂടി ഉള്‍പ്പെടുത്തുന്നതോടെ, അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളമായി ആര്‍ ജി കൂടുതല്‍ വ്യാപിക്കുകയും, വന്‍കിട രാജ്യങ്ങളില്‍ ആര്‍ജിയുടെ സാന്നിധ്യം ഉറപ്പാവുകയും ചെയ്യുമെന്നാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്.' ആര്‍ ജി ഫുഡ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍ജി വിഷ്ണു പറഞ്ഞു.
ഭക്ഷ്യോല്‍പന്ന വ്യവസായ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തി പരിചയമുള്ള ആര്‍ ജി ഫുഡ്‌സ് ഇതാദ്യമായാണ് പാലക്കാടന്‍ മട്ട റൈസ് വിപണിയിലെത്തിക്കുന്നത്. മികച്ച പോഷക ഗുണമുള്ള പാലക്കാടന്‍ മട്ട അരി, 5കിലോ, 10കിലോ, 20കിലോ തുടങ്ങിയ അളവുകളിലാവും ആര്‍ ജി ഫുഡ്‌സ് വിപണിയിലിറക്കുക. നല്ലെണ്ണ, കടുകെണ്ണ, കായം, ആര്‍ ജി നന്നാരി സര്‍ബത്ത് തുടങ്ങിയവയാണ് ആര്‍ ജിയുടെ പ്രധാനപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍.