ഡ്യൂവല്‍ സ്‌ക്രീനുമായി എല്‍ജി; 2020 മധ്യത്തോടെ ഫോണ്‍ അവതരിപ്പിച്ചേക്കും

Malayalilife
topbanner
ഡ്യൂവല്‍ സ്‌ക്രീനുമായി എല്‍ജി; 2020 മധ്യത്തോടെ ഫോണ്‍ അവതരിപ്പിച്ചേക്കും

പുതിയൊരു സ്മാര്‍ട്ഫോണ്‍ സംരംഭത്തിന് ഒരുങ്ങി എല്‍ജി. ഈ സ്മാര്‍ട്ട് ഫോണിന്  വിങ് എന്നാണ് കോഡ്നാമകരണം ചെയ്തിരിക്കുന്നത്. 'ഠ' ആകൃതിയില്‍ തിരിക്കാന്‍ സാധിക്കുന്ന രണ്ടാമതൊരു സ്‌ക്രീന്‍ കൂടി ഈ സ്മാർട്ട് ഫോണിൽ ഉണ്ടാകും. 6.8 ഇഞ്ച് പ്രധാന ഡിസ്പ്ലെയെ  എന്നതിന് ഉപരി നാല് ഇഞ്ച് വലിപ്പമുള്ള ഈ ചെറിയ സ്‌ക്രീന്‍ കൂടി ഉണ്ടാകുന്നതാണ്. 

എല്‍ജി വിങ് ഡ്യുവല്‍ സ്‌ക്രീന്‍ ഫോണ്‍ ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ സ്‌ക്രീന്‍ ഉപയോഗിക്കുന്നത്. ഫോണിൽ സ്നാപ്ഡ്രാഗണ്‍ 765 പ്രൊസസര്‍ ആണ് ഉള്ളത്. അതോടൊപ്പം  ട്രിപ്പിള്‍ ക്യാമറ സംവിധാനവും  ലഭ്യമാകുന്നതാണ്.

64 എംപി പ്രധാന ക്യാമറയും  അതിൽ ഉൾപെട്ടിട്ടുണ്ട്. വെല്‍വെറ്റിനേക്കാളും വിലയുണ്ടായേക്കും ഫോണിന് എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. 2020 മധ്യത്തോടെ ആയിരിക്കും ഫോണ്‍ അവതരിപ്പിക്കുക. 

LG offers dual screen smart phone

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES