Latest News

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ 'കൊക്കോണിക്സ്' ഓണ്‍ലൈന്‍ വിപണി കീഴടക്കി

Malayalilife
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ 'കൊക്കോണിക്സ്' ഓണ്‍ലൈന്‍ വിപണി കീഴടക്കി

ണ്‍ലൈന്‍ വിപണനശൃംഖലയായ ആമസോണില്‍  കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ 'കൊക്കോണിക്സ്'  ലഭ്യമായി.  മൂന്ന് വ്യത്യസ്ത മോഡലായിട്ടാണ് ലാപ്ടോപ്പ് വിപണിയിൽ എത്തുന്നത്.  29,000 മുതല്‍ 39,000 വരെയാണ്  വില.  ഇത് പൊതുവിപണിയിൽ ദിവസങ്ങൾക്കകം  തന്നെ എത്തും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭം കൂടിയാണ്. 

ഈ സംരഭത്തിനായി ഒത്ത് ചേർന്നിരിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്ബനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നിവയാണ്. ഇവയുടെ പ്രധാന നേട്ടമായി കണക്കാക്കുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ  ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ്. കൊക്കോണിക്സിന് കൈമാറിയിരിക്കുന്നത് കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ്.

 രണ്ടര ലക്ഷം വരെ ലാപ്ടോപ്  വർഷംതോറും നിര്‍മിക്കുകയാണ് പ്രധാന  ലക്ഷ്യം. ഇതിനകം തന്നെ സർക്കാർ വിദ്യാലയങ്ങളിൽ കൊക്കോണിക്സ് ലാപ്ടോപ് കൈമാറുകയും ചെയ്‌തു. കൊക്കോണിക്സ്  അതോടൊപ്പം പഴയ ലാപ്ടോപ്പുകള്‍ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഇ -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും സജ്ജമാക്കുകയാണ്.

Keralas own laptop coconics has hit the online market

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES