ഫേസ് ബുക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റാഗ്രാം ഉപഭോതാക്കള്‍ക്ക് ഇനി മുതല്‍ വെബിലും ഉപയോഗിക്കുവാന്‍ സാധ്യമാകും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പിളിക്കേഷൻ കൂടിയാണ് ഇൻസ്റ്റാഗ്രാം. അത് കൊണ്ട് തന്നെ ഉപഭോതാക്കൾക്ക് മുൻഗണ നൽകികൊണ്ട് ഇപ്പോള്‍ ഡെസ്ക്ടോപ്പിലും ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം.
ഇന്‍സ്റ്റാഗ്രാം വിഡിയോകളും കൂടാതെ മെസേജുകളും മറ്റു ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ വെബ് സേവനത്തിലൂടെ അയക്കുവാനും സാധിക്കുന്നു. ഉപഭോതാ ക്കള്‍ക്ക് ഈ സംവിധാനങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമായിരുന്നു നേരത്തെ ലഭ്യമായിരുന്നത്.
ഇനി മുതല്‍ വെബിലും ഉപഭോതാക്കള്‍ക്ക് ഇൻസ്റ്റാഗ്രാം സേവനം ലഭ്യമാകും എന്ന വിവരം അവരുടെ ഔദോഗിക ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം മെസേജ് സംവിധാനങ്ങള്‍ ഇത്തരത്തില്‍ ഡെസ്ക്ടോപ്പിലും ആക്കുന്നതിലൂടെ ഉപഭോതാക്കള്‍ കൂടുതൽ ഇതിലേക്ക് എത്തുമെന്നും കരുതുന്നു.