Latest News

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കി ഗൂഗിള്‍ രംഗത്ത്

Malayalilife
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കി ഗൂഗിള്‍ രംഗത്ത്

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള തത്സമയങ്ങളിൽ തന്നെ ജനങ്ങളിലേക്ക്  വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി  പുതിയ സേവനവുമായി ഗൂഗിള്‍ .  വെള്ളപ്പൊക്ക പ്രവചനം നടത്തി ഇന്ത്യയിലുടനീളം കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് ജാഗ്രതാ അറിയിപ്പുകള്‍ നല്‍കാൻ ഉദ്ദേശിക്കുന്നത്. 

 ഈ അലേര്‍ട്ടുകള്‍ ബാധിത പ്രദേശത്ത് ലൊക്കേഷന്‍ സേവനങ്ങള്‍ ലഭ്യമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ‌ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവിനും ലഭിക്കുന്നതാണ്.  സമയബന്ധിതവും അപ്‌ഡേറ്റു ചെയ്തതും നിര്‍ണ്ണായകവുമായ വിവരങ്ങള്‍ ആണ് ഈ അലേര്‍ട്ടുകള്‍ നല്‍കുന്നത്. സുരക്ഷാ മുന്‍കരുതലുകളെടുക്കാന്‍ ഇത്  ഉപയോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായിക്കുന്നു.
നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ഉപകരണ ഭാഷയും ഉപയോക്താക്കളുടെ ലൊക്കേഷനും അനുസരിച്ച്‌  അറിയിപ്പുകള്‍ നല്‍കുന്നത്.  ചോദ്യങ്ങളിലൂടെയും പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് വിവരങ്ങള്‍ തേടാം. 

 അടുത്ത ദിവസം ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങളുടെ വിഷ്വല്‍ അവലോകനങ്ങളും ലഭ്യമാകും. അതോടൊപ്പം   ഒരു കളര്‍-കോഡഡ് മാപ്പും വെള്ളപ്പൊക്ക പ്രദേശങ്ങളെ സൂചിപ്പിക്കുന്നത്  കാണാന്‍ കഴിയും.  ഗൂഗിള്‍ മാപ്‌സില്‍  ഈ മാപ്പില്‍ ക്ലിക്കുചെയ്യുമ്ബോള്‍ കൂടുതല്‍ വിശദമായി ലഭിക്കുകയും ചെയ്യും. 

സൂം ഇന്‍ ഓപ്ഷനും ജലനിരപ്പിനെക്കുറിച്ച്‌ നന്നായി മനസ്സിലാക്കാന്‍  ലഭ്യമാണ്.  ഈ സേവനം ഇന്ത്യയില്‍ എവിടെയിരുന്നും ഉപയോഗിക്കാന്‍ കഴിയും.  തത്സമയം തന്നെ ബാധിത പ്രദേശങ്ങളിലെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവരങ്ങള്‍ അറിയാന്‍ ഇത് സഹായിക്കുന്നു.

Google provides information on flood-affected areas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക