പ്ലേ സ്റ്റോറില്‍ നിന്ന് മുപ്പത്തിയഞ്ചില്‍പരം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ രംഗത്ത്. 'കോപ്പി കാറ്റ്‌സ് ആപ്പ്' എന്ന പേരില്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ് അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍. ഉപയോക്താക്കളും അവരവരുടെ ഫോണില്‍ നിന്ന് ഗൂഗിള്‍ പ്ലേ സ്റ്റേറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തതിനാല്‍ ഈ ആപ്പുകള്‍ നീക്കം ചെയ്യണം.
ഗൂഗിള്‍ ഇതിനോടകം തന്നെ നിലവിൽ പ്രൈവസി സേഫ്റിംഗ്‌ടോണ്‍ മേക്കര്‍, എംപി3 കട്ടര്‍, നെയിം ആര്‍ട്ട് ഫോട്ടോ എഡിറ്റര്‍, സ്മാര്‍ട്ട് ക്ലീനര്‍- ബാറ്ററി സേവര്‍, സൂപ്പര്‍ ബൂസ്റ്റര്‍റെയിന്‍ ഫോട്ടോ മേക്കര്‍ - റെയില്‍ എഫക്‌ട് എഡിറ്റര്‍, ക്രോണോമീറ്റര്‍ എന്നിങ്ങനെയുള്ള മുപ്പത്തിയഞ്ചില്‍പരം ആപ്പുകളാണ് നീക്കം ചെയ്തിരിക്കുന്നത്.
ഉപയോക്താക്കളില്‍ പകുതി പേര്‍ക്കും പ്ലേ സ്റ്റോറില്‍ നിന്ന് ഒരു പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി തിരയുമ്ബോള്‍ പേരിലും രൂപത്തിലും സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ആകും. അവര്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുന്ന പരസ്യങ്ങളും കാണുന്നു. അത് തന്നെയാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം എന്നതും വ്യക്തമാണ്.