ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ സെയിൽ ഓഗസ്റ്റ് 6 മുതൽ 10 വരെ

Malayalilife
topbanner
ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ സെയിൽ  ഓഗസ്റ്റ് 6  മുതൽ  10 വരെ

ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ സെയിൽ  ഇന്ന് മുതൽ ആരംഭിക്കുന്നു.  സ്മാർട് ഫോണുകൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്മാര്ട് ടിവികൾ ഫർണിച്ചറുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് നാല് ദിവസത്തെ നീണ്ട വിൽപ്പനയിൽ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്നു. എന്നാൽ സ്മാർട് ഫോണുകളിൽ ഐഫോൺ എസ്ഇ 2020, ഐഫോൺ എക്സ്ആർ, റെഡ്മി കെ 20 പ്രോ, മോട്ടോ റേസർ, എന്നിവയുൾപ്പെടെയുള്ള  പ്രീമിയം ഫോണുകളിൽ ഓഫറുകൾ നല്കപ്പെടുന്നുമുണ്ട് 

ഇന്ന് മുതൽ തന്നെ ആരംഭിക്കുന്ന വിൽപ്പന  10 വരെ നീണ്ടുനിൽന്നു.  അതേ സമയം ആമസോൺ പ്രൈം ഡേ വിൽപ്പനയും ഉണ്ട്.  ഓഗസ്റ്റ് 6 മുതൽ 7 വരെ ആമസോൺ വിൽപ്പന നീണ്ടുനിൽക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നതും. കൂടുതൽ പ്രയോജനം   ഇ-ടെയ്‌ലറുകൾ നൽകുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും വാങ്ങുന്നവർക്ക്ലഭിക്കുമെന്നാണ് കരുതപ്പെടുന്നതും 

ഐഫോണുകൾ വാങ്ങാൻ പദ്ധതിയുള്ളവരാണ് എങ്കിൽ  ആപ്പിൾ ഐഫോൺ എസ്ഇ 2020 ഹാൻഡ്സെറ്റ് 36,999 രൂപയ്ക്കും ഐഫോൺ 7 പ്ലസ് 32 ജിബി വേരിയന്റ്  34,999 രൂപയ്ക്കും ലഭിക്കുന്നതാണ്. ഇത് കൂടാതെ  ബിഗ് സേവിങ്സ് ഡേ വിൽ‌പനയ്‌ക്കൊപ്പം നോകോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫർ എന്നിവയും ലഭ്യമാണ്.  44,999 രൂപ നിരക്കിൽ 64 ജിബി വേരിയന്റിന് ഐഫോൺ എക്‌സ്ആർ ലഭ്യമാകും.10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകപ്പെടുന്നു. മൊബൈൽ ഫോണുകളിലെ ഓഫറുകൾ കൂടാതെ, തിരഞ്ഞെടുത്ത ടിവികളിൽ 70 ശതമാനം വരെ വിലക്കുറവും ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെ നൽകപ്പെടുന്നു.
 

Flipkart sale offer start today onwards

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES