ലണ്ടനില്‍ അരങ്ങേറിയ നാദിര്‍ഷാ ഷോയില്‍ ചുവടുകള്‍ വക്കുന്ന ദിലീപിന്റെയും മീനാക്ഷിയുടെയും വീഡിയോ ആണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. നരസിംഹം' സിനിമയിലെ ഹിറ്റ് ഗാനമായ 'താങ്കിണക്ക തില്ലം തില്ലം...' വേദിയില്‍ നാദിര്‍ഷ തത്സമയം ആലപിക്കുന്നതിനിടെയാണ് ദിലീപും മീനാക്ഷിയും നൃത്തം ചെയ്തത്.
പാട്ട് സദസ്സിനെ ആവേശത്തിലാഴ്ത്തുന്നതിനിടെ ദിലീപ് മീനാക്ഷിയെയും നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. അച്ഛനും മകളും ഒന്നിച്ച് ചുവടുവച്ചതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
മഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചാണ് ദിലീപ് പാടുകയും ആടുകയും ചെയ്യുന്നത്. അതേ നിറത്തിലുള്ള ചുരിദാറിലാണ് മീനാക്ഷിയും എത്തിയത്. പിന്നിലെ ആള്‍ക്കൂട്ടത്തിലായിരുന്ന മീനാക്ഷിയെ ദിലീപ് ചേര്‍ത്തു പിടിച്ച് മുന്നിലേക്ക് കൊണ്ടു വരുന്നു,
തുടര്‍ന്ന് ഇരുവരും പാട്ടിനൊപ്പം ചുവടുവെച്ചതോടെ സദസ്സും ആവേശത്തിലായി.ദിലീപിനൊപ്പം ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
വീഡിയോയ്ക്ക് താഴെ ദിലീപിനെയും മീനാക്ഷിയെയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്. ''ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം'' എന്ന തരത്തിലുള്ള പ്രതികരണങ്ങളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് സിനിമ റിവ്യൂവറും എഴുത്തുകാരിയുമായ അനുചന്ദ്ര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്.
അനുവിന്റെ കുറിപ്പ്
ദിലീപിന്റെ ഒരു വീഡിയോ ഇങ്ങനെ കാണുവായിരുന്നു. ലണ്ടനിലെ പ്രോഗ്രാമില്‍ അങ്ങേര് അങ്ങേരുടെ മോളുടെ കൂടെയിങ്ങനെ ആടിപാടുന്നൊരു വീഡിയോ. അല്പം മണിക്കൂര്‍ മുന്‍പ് ഞാനിതേ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയുടെ താഴെ വന്ന കമന്റ്‌സും നോക്കിയിരുന്നു.
എന്നിങ്ങനെ വന്ന കമന്റ്‌സ് എല്ലാം അങ്ങേയറ്റം പോസിറ്റീവ്. പക്ഷേ അതേ വീഡിയോ ഇങ് ഫെയ്‌സ്ബുക്കില്‍ കണ്ടപ്പോള്‍ അതിന് താഴെ വന്ന കമന്റ്‌സ് ഒക്കെ അങ്ങേയറ്റം മോശം.ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാന്‍ മകളെയും കൂട്ടി തുള്ളണ്ട ഗേതികെട് വന്നല്ലോ നിനക്ക്'
ആ താടകയേയും കൂടെ കൂട്ടാമായിരുന്നു
എന്നൊക്കെയാണ് വരുന്ന കമന്റ്‌സ്. അതായത് രണ്ട് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിളെയും ഓഡിയന്‍സ് കള്‍ച്ചറിന്റെ വ്യത്യാസമൊന്ന് നോക്കിയേ. ഇന്‍സ്റ്റാഗ്രാമില്‍ മൊത്തം പോസിറ്റീവ് കമന്റുകള്‍. ഫേസ്ബുക്കില്‍ ആണേല്‍ മൊത്തം അധിക്ഷേപവും പരിഹാസവും.
ഒരേ വീഡിയോ, പക്ഷേ അത് കാണുന്ന ആളുകള്‍ മാറുമ്പോള്‍ പ്രതികരണവും മാറുന്നു. സോഷ്യല്‍ മീഡിയയുടെ ഒരു വിചിത്രമായ യാഥാര്‍ത്ഥ്യമാണിത്. നോക്കൂ, ഓരോ പ്ലാറ്റ്ഫോമിനും അതിന്റേതായ ഓഡിയന്‍സ് ഉണ്ട്. അവരുടെ താല്‍പര്യങ്ങളും, മുന്‍വിധികളും, പ്രതികരിക്കുന്ന രീതികളും ഒക്കെ വ്യത്യസ്തമാണ്. പക്ഷേ ഒരു വ്യക്തിയോട് എത്ര വലിയ എതിര്‍പ്പുണ്ടെങ്കിലും ശരി, അയാള്‍ മകളോടൊപ്പം സന്തോഷിക്കുന്ന ഒരു നിമിഷത്തെ പോലും അധിക്ഷേപിക്കാനുള്ള അവസരമാക്കി മാറ്റുന്നത് എന്തിനാണ് എന്നാണ് എന്റെ ചോദ്യം.
മനുഷ്യനെ മനുഷ്യനായി കാണാനുള്ള മിനിമം മര്യാദ എങ്കിലും സോഷ്യല്‍ മീഡിയയില്‍ ബാക്കിയുണ്ടാകേണ്ടതല്ലേ?നിലവില്‍ ഡോക്ടറായി കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് മീനാക്ഷി.