ഫെയ്‌സ്ബുക് മെസ്സഞ്ചറിൽ വ്യാജ സന്ദേശങ്ങളും, തെറ്റായ വാര്‍ത്തകളും നിയന്ത്രിക്കുന്നതിനായി രാജ്യാന്തര തലത്തില്‍ കടുത്ത നിയന്ത്രങ്ങളാണ് കൊണ്ടുവരുന്നത്. പഴയതുപോലെ എല്ലാവര്ക്കും ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കണ്ണുംപൂട്ടി സന്ദേശം അയക്കാന്‍ സാധിക്കില്ല. അഞ്ചു പേര്‍ക്ക് മാത്രമാണ് ഒരാള്‍ക്ക് ഒരു സമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുള്ളൂ. ഇത്തരമൊരു മാറ്റം ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ വ്യാജ സന്ദേശങ്ങള്‍ നിയന്ത്രിക്കാനായിട്ടാണ് കൊണ്ടുവന്നത്. മുന്‍പ് വാട്സാപ്പും ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നിരുന്നു.
ഇന്ത്യയില്‍ വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ 2018 ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു സമയം ഒരാള്‍ക്ക് മാത്രമേ പലതവണയായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ അയക്കാനാവു എന്നും വാട്സപ്പില്‍ വന്നിരുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഫെയ്‌സ്ബുക്ക് മെസ്സഞ്ചറില്‍ മുന്‍പ് ഉണ്ടായിട്ടില്ല. അതിവേഗത്തില്‍ വ്യാജ സന്ദേശങ്ങള്‍ എന്നാല്‍ മെസ്സഞ്ചറിലൂടേയും സഞ്ചരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത്.
മെസ്സഞ്ചര്‍ വഴി സന്ദേശങ്ങള്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് അയക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ 'ഫോര്‍വേര്‍ഡിങ് പരിധിയിലെത്തി' എന്ന് പറഞ്ഞ് പോപ്പ് സന്ദേശം ഫെയ്‌സ്ബുക്കില്‍ നിന്നു ലഭിക്കും. ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അതുകൊണ്ടുതന്നെ ഒരു പ്രത്യേക സന്ദേശം അയക്കാന്‍ ഉപയോക്താക്കളെ ഇനി മെസ്സഞ്ചര്‍ അനുവദിക്കില്ല.