Latest News

ഫേസ്‌ബുക്കും ഇന്‍സ്റ്റാഗ്രാമും യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും

Malayalilife
ഫേസ്‌ബുക്കും ഇന്‍സ്റ്റാഗ്രാമും യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും

യൂ റോപ്പില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റ തങ്ങളുടെ അമേരിക്കയിലുള്ള സര്‍വറുകളില്‍ സൂക്ഷിക്കുവാന്‍ നിയമ തടസ്സമുണ്ടാവുകയാണെങ്കില്‍ തങ്ങള്‍ യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് ഫേസ്‌ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്ബനിയായ മെറ്റ പറയുന്നത്.

പരസ്യ വരുമാനത്തിലൂടെ മാത്രം ഏകദേശം 6.8 ബില്യണ്‍ ഡോളറാണ് ഇവര്‍ യൂറോപ്യന്‍ വന്‍കരയില്‍ നിന്നും ഉണ്ടാക്കുന്നത്.

യൂറോപ്യന്‍ ഡാറ്റ യൂറോപ്പില്‍ തന്നെയുള്ള സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന ഒരു നിയമം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണീയന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് മെറ്റയുടെ ഈ പ്രഖ്യാപനം. അത്തരത്തിലൊരു നിയമം വന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ നിന്നും പിന്മാറുമെന്നാണ് മെറ്റ പറയുന്നത്.

കമ്ബനിയുടെ വരുമാനത്തിന്റെ ഏതാണ്ട് നൂറു ശതമാനവും പരസ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നതെന്നും അതിനായി ഡാറ്റ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കമ്ബനി പറയുന്നു. യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് ഡാറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട് 2020-ല്‍ യൂറോപ്യന്‍ യൂണിയനിലെ ഉന്നത നീതിന്യായപീഠം പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ ഫേസ്‌ബുക്കിന് പാരയാകുന്നത്.

യു എസ് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനുള്ള റിപ്പോര്‍ട്ടിലും മെറ്റ ഇക്കാര്യം തുറന്നു കാണിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, അവിടത്തെ ഡാറ്റ അമേരിക്കയിലെ തങ്ങളുടെ സര്‍വ്വറുകളിലേക്ക് മാറ്റാന്‍ കഴിയുന്നില്ല എന്നും, തങ്ങളുടെ പ്രവര്‍ത്തനം തുടര്ന്നു കൊണ്ടുപോകാന്‍ അത് അത്യാവശ്യമാണെന്നും അവര്‍ ചൂണിക്കാട്ടുന്നു.

യൂറോപ്യന്‍ യൂണീയനിലെ നിയമനിര്‍മ്മാതാക്കള്‍ യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് ഡാറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതേസമയം ഇ യു അധികൃതരും അമേരിക്കന്‍ സര്‍ക്കാരും ഈ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ വഴികളും തേടുന്നുമുണ്ട്. ഈയടുത്ത കാലത്ത് ഓഹരിവിപണിയില്‍ കമ്ബനിയുടെ മൂല്യം ഇടിഞ്ഞത് കമ്ബനിയെ ആകെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

കഴിഞ്ഞ പാദത്തിലെ റിപ്പോര്‍ട്ട് മോശമായറ്റിനെ തുടര്‍ന്ന് ഓഹരി മൂല്യം താഴ്ന്നപ്പോള്‍ കമ്ബനിക്ക് നഷ്ടമായത് ഏകദേശം 200 ബില്യണ്‍ ഡോളറായിരുന്നു.

European countries will stop facebook and instagram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES