സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറഞ്ഞ് കൊണ്ട് പ്രമുഖ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി രംഗത്ത്. നിലവിലുള്ള ഉത്പാദനം നിര്‍ത്തുത് മൊബൈല്‍ വ്യവസായ രംഗത്ത് കമ്ബനിക്ക് നേരിടേണ്ടി വന്ന ഇടിവിനെ തുടര്‍ന്നാണ് എന്നും കമ്ബനി വൃത്തങ്ങള്‍ ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു.
കമ്ബനിക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് നേരിടേണ്ടി വന്നത്. ഇലക്‌ട്രിക് വാഹനത്തിന്റെ ഭാഗങ്ങള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് മൊബൈല്‍ ഫോണ്‍ ഉത്പാദനം നിര്‍ത്തുന്നതോടെ എല്‍ജി ശ്രദ്ധ തിരിക്കുമെന്നാണ് കമ്ബനി അധികൃതര്‍ ഇപ്പോൾ നൽകി വരുന്ന സൂചന.
കാലത്തിന് മുന്നേ മാറ്റങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് കൊണ്ടുവന്നിരുന്ന ബ്രാന്‍ഡായിരുന്നു എല്‍ജി. 2013 ല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദകരായിരുന്നു എല്‍ജി.