ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് ഷവോമി. ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് കുത്തനെ കുറഞ്ഞകാലത്തും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷവോമി തന്നെ ആയിരുന്നു മുന്നില്‍. ചൈനീസ് കമ്പനി സ്വന്തമാക്കിയ വലിയ നേട്ടത്തെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. ഷവോമിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ രൂപയുടെ കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 7.36 ലക്ഷം കോടി രൂപ വരും ഇത്.
100 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം മറികടക്കുക എന്ന് വച്ചാല്‍ വലിയ നേട്ടം തന്നെയാണ്. രണ്ട് വര്‍ഷം മുമ്പ് കമ്പനി ലിസ്റ്റ് ചെയ്തപ്പോള്‍ ഇതിലും എത്രയോ താഴെ ആയിരുന്നു മൂല്യം. ഓഹരി വിപണിയിലെ കുതിപ്പാണ് ഷവോമിയുടെ വിമപമി മൂല്യത്തില്‍ ഇത്രയും വലിയ വര്‍ദ്ധനയുണ്ടാക്കിയത്. ഹോങ്കോങില്‍ 9.1 ശതമാനം ആണ് ഷവോമിയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഹാങ് സെങ് ഇന്‍ഡെക്സില്‍ 13-ാം സ്റ്റോക്ക് ആയി ഷവോമി. അങ്ങനെയാണ് 100 ബില്യണ്‍ ഡോളര്‍ കടന്നത്.
ഐപിഒയുടെ സമയത്ത് 100 ബില്യണ്‍ ഡോളര്‍ വാല്യുവേഷനില്‍ ലക്ഷ്യം വച്ചിരുന്നു ഷവോമി. എന്നാല്‍ അന്നത് സാധ്യമായില്ല. എങ്കില്‍ പോലും ഇപ്പോള്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തി എന്നത് ചെറിയ കാര്യമല്ല. 2018 ല്‍ ആയിരുന്നു ഷവോമിയുടെ ഐപിഒ. ചൈനയിലെ 'ഡബിള്‍ 12' ഷോപ്പിങ് ഫെസ്റ്റിവല്‍ ആണ് ഓഹരി വിപണികളില്‍ ഇത്രയും വലിയ കുതിപ്പുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനത്തോളം ആണ് ഓഹരി വിപണിയിലെ ഈ മാസത്തെ മാത്രം കുതിപ്പ്.
ഹാങ് സെങ് ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് ഷവോമിയെ തുണച്ച് എന്നാണ് റ്ിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ ആയിരുന്നു ഷവോമിയെ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം വന്നത്. വലിയ നേട്ടമാണ് ഇത് ഉണ്ടാക്കിക്കൊടുത്തത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഷവോമിയുടെ ആഗോള സ്മാര്‍ട്ട്ഫോണ്‍ ഷിപ്മെന്റ് 46.6 ദശലക്ഷം യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 45.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ഇതില്‍ നേടിയിരിക്കുന്നത് എന്ന് കാണാം. യൂറോപ്പിലേക്കുള്ള ഷിപ്മെന്റില്‍ 90.7 ശതമാനം ആണ് വളര്‍ച്ച. യൂറോപ്പില്‍ ഷവോമിയ്ക്ക് ഇപ്പോള്‍ വിപണിയില്‍ 18.7 ശതമാനം പ്രാതിനിധ്യമുണ്ട് എന്നാണ് കണക്കുകള്‍.
ചൈനയിലെ ഷവോമിയുടെ ഹൈന്‍ എന്‍ഡ് ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. 3,000 യുവാന് മുകളില്‍ ആണ് വില എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. യൂറോപ്പില്‍ 300 യൂറോയ്ക്ക് മുകളിലാണ് വില. 2020 ല്‍ 8 ദശലക്ഷം ഹൈ എഎന്‍ഡ് സ്മാര്‍ട്ട് ഫോണുകളാണ് മൊത്തത്തില്‍ ഷവോമി വിറ്റിട്ടുള്ളത്.