Latest News

ടെലികോം രംഗത്ത് നിന്നും ചൈനയെ നീക്കുന്ന കാര്യത്തില്‍ പകരക്കാരെ കണ്ടെത്തി ബ്രിട്ടണ്‍

Malayalilife
ടെലികോം രംഗത്ത്  നിന്നും ചൈനയെ നീക്കുന്ന കാര്യത്തില്‍ പകരക്കാരെ കണ്ടെത്തി ബ്രിട്ടണ്‍

 ചൈനയെ നീക്കുന്ന കാര്യത്തില്‍ ടെലികോം രംഗത്തു നിന്നും പകരക്കാരെ കണ്ടെത്തി ബ്രിട്ടണ്‍ രംഗത്ത്.  ജപ്പാനിലെ രണ്ടു കമ്പനികളെ ചൈനയുടെ വാവേ ഗ്രൂപ്പിന് പകരമായിട്ടാണ് 5ജി സാങ്കേതിക വിദ്യാ വികസനത്തിനായി ബ്രിട്ടണ്‍ ഇപ്പോൾ  സമീപിച്ചിരിക്കുകയാണ്.  ചൈനയുമായുള്ള 5ജി കരാര്‍ രാജ്യവ്യാപകമായ എതിര്‍പ്പിനൊപ്പം അമേരിക്കയുടെ സമ്മര്‍ദ്ദവുമാണ്  പകുതിവച്ച് ഉപേക്ഷിക്കാന്‍ ബോറിസ് ജോണ്‍സനെ നിര്‍ബന്ധിതനാക്കിയത്. ബ്രിട്ടണ്‍  2027 വരെ ചൈനയുടെ വാവേ ഗ്രൂപ്പുമായുള്ള കരാര്‍ ഒപ്പുവച്ചിരുന്നു.

 ബ്രിട്ടണ്‍ പരിഗണിക്കാനിരിക്കുന്നത് ജപ്പാന്റെ എന്‍ഇസി ഗ്രൂപ്പിനേയും ഫ്യൂജിസൂവിനേയുമാണ്.  വിവരം  ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ജപ്പാന്‍ കേന്ദ്രീകരിച്ചുള്ള നിക്കായി എന്ന മാദ്ധ്യമമാണ്.  ജപ്പാന്‍ പ്രതിനിധികളുമായി ബ്രിട്ടണിലെ വാര്‍ത്താവിതരണ മന്ത്രാലയം ആദ്യഘട്ട ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.  മന്ത്രി ഒലിവര്‍ ഡോവനാണ് ബ്രിട്ടണുവേണ്ടി ചര്‍ച്ച നടത്തിയത്.

ഇതിനിടെ  സാംസംഗ് ഗ്രൂപ്പിനെ ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.  സാങ്കേതിക രംഗത്തെ ചാരപ്രവര്‍ത്തനത്തിലേക്കാണ് ചൈനയുടെ എല്ലാനീക്കങ്ങളും നീങ്ങുന്നതെന്ന വ്യക്തമായ തെളിവുകളാണ്  ഇപ്പോൾ വ്യാപകമായ നടപടിക്ക് കാരണമായിരിക്കുന്നത്.  ടെലകോം-ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും ഔദ്യോഗിക വിവരങ്ങള്‍ ചൈന ഹാക്ക് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
 

Britain finds replacements for Chinas move from telecom sector

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES