വീണ്ടും ഒരു തിരിച്ചു വരവ് നടത്തി ബ്ലാക്ക്ബെറി ബ്രാന്‍ഡ്. മൊബൈല്‍ ബ്രാന്‍ഡായ ബ്ലാക്ക്‌ബെറി ബിസിനസ് വയറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത വര്‍ഷം തന്നെ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടമായി വിപണിയില്‍ തിരികെ എത്തുമെന്നാണ് സൂചന.
ഫോക്സ്കോണ്‍ സബ്സിഡറിയായ എഫ്‌ഐഎച്ച് മൊബൈല്‍സ്, ബ്ലാക്ക്ബെറി എന്നിവയുമായി പുതിയ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഓണ്‍വാര്‍ഡ് മൊബിലിറ്റി തുറന്ന് പറയുന്നു. ഡിവൈസ് പുറത്തിറങ്ങുക ബ്ലാക്ക്ബെറി ബ്രാന്റിന് കീഴിലായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബ്ലാക്ക്ബെറി പുറത്തിറക്കുക മികച്ച ഉപയോക്തൃ അനുഭവം നല്‍കുന്ന ഡിവൈസുകളായിരിക്കും എന്ന കാര്യത്തിലും ഉറപ്പേകുന്നു. ഈ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നത് എന്റര്‍പ്രൈസ് പ്രൊഫഷണലുകള്‍ സുരക്ഷിതമായ 5ജി ഡിവൈസുകള്‍ എന്ന നിലയിലായിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വകാര്യത, ഡാറ്റ, ആശയവിനിമയം എന്നിവ സംരക്ഷിക്കുന്നു എന്നതാണ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതയായി ഉണ്ടായിരുന്നത്. ഈ സവിശേഷക കമ്ബനി പുതിയ ഫോണുകളിലും തുടരും.
സുരക്ഷാ അധിഷ്ഠിത മൊബൈല്‍ സോഫ്റ്റ്വെയറില്‍ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഓണ്‍വേഡ് മൊബിലിറ്റി യുഎസ് ആസ്ഥാനമായുള്ള കമ്പനിയാണ്. 5ജി ഡിവൈസുകളിലേക്ക് തങ്ങളുടെ പ്രൊഡക്ഷന്‍ ബ്ലാക്ക്‌ബെറി 5 ജി ഫോണുകളിലൂടെ അടുത്ത തലമുറ വികസിപ്പിക്കാനാണ് ഓണ്‍വേഡ് മൊബിലിറ്റി ശ്രമിക്കുന്നത്.