യുപിഐ ക്യുആര്‍ ഇടപാടുകള്‍ 106 ദശലക്ഷം കടന്നതായി ഭാരത് പേ. മാര്‍ച്ചിലാണ് ഈ നേട്ടം കൈവരിച്ചത്. 2021-22 കാലത്ത് മൂന്ന് മടങ്ങ് വളര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെന്നും ഭാരത് പേ വ്യക്തമാക്കി. 830 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ഇടപാടുകളാണ് മാര്‍ച്ച് 2021 ല്‍ മാത്രം നടന്നതെന്ന് കമ്ബനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിലവിലെ യുപിഐ വിപണിയില്‍ 8.8 ശതമാനമാണ് ഭാരത് പേയുടെ പങ്കാളിത്തം. കഴിഞ്ഞ 12 മാസമായി കമ്ബനി സ്ഥിരതയുള്ള വളര്‍ച്ച കൈവരിച്ചെന്ന് ഭാരത് പേ അവകാശപ്പെട്ടു. യുപിഐ പേഴ്‌സണ്‍ ടു മെര്‍ചന്റ് സെഗ്മെന്റില്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കപ്പെട്ട പേമെന്റ് സിസ്റ്റമാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെയുള്ള കാലത്ത് യുപിഐ ഇടപാടുകളില്‍ ഏഴ് മടങ്ങ് വളര്‍ച്ചയാണ് കമ്ബനി നേടിയത്. ഈ കാലയളവില്‍ പ്രവര്‍ത്തന രംഗം രാജ്യത്തെ 30 നഗരങ്ങളില്‍ നിന്ന് നൂറ് നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചെന്നും കമ്ബനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.