Latest News

ഗുഗിള്‍പേയും വീസ എന്നിവയുമായി സഹകരിച്ച്‌ കൊണ്ട് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ ആക്സിസ് ബാങ്ക്

Malayalilife
 ഗുഗിള്‍പേയും  വീസ എന്നിവയുമായി സഹകരിച്ച്‌ കൊണ്ട്   ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ ആക്സിസ് ബാങ്ക്

പ്രതിദിനം ഉപയോഗിക്കുന്ന വിഭാഗങ്ങളില്‍ ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച്‌  4-5 ശതമാനം കാഷ്ബാക്ക് നല്‍കുന്ന ആക്സിസ് ബാങ്കിന്റെ എയ്സ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.  ഗൂഗിള്‍ പേയിലൂടെ നടത്തുമ്പോൾ മൊബൈല്‍ റീചാര്‍ജ്, ബില്‍ അടക്കല്‍ തുടങ്ങിയവ അഞ്ചു ശതമാനം കാഷ്ബാക്കാണ് നല്‍കുന്നത്.  4-5 ശതമാനം കാഷ്ബാക്കാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് ലഭിക്കുക.  കാഷ്ബാക്ക് സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണിങ്ങനെ ലഭ്യമാകുന്നത്. പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും  മറ്റ് ഇടപാടുകള്‍ക്ക് ലഭിക്കും.

 കാഷ്ബാക്കുകള്‍ എയ്സ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കുമെന്നുള്ളതും  കാര്‍ഡിനായുളള അപേക്ഷ മുതല്‍ എല്ലാം ഡിജിറ്റലായി നടത്താമെന്നതും ഏറെ ആകര്‍ഷകമാണ്.  ഫോണില്‍ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് അറ്റാച്ചു ചെയ്യുന്ന സുരക്ഷിതമായ ഡിജിറ്റല്‍ ടോക്കണ്‍ വഴി പണമടക്കല്‍ എന്നിവ തന്നെ ചെയ്യാനും സാധിക്കുന്നു.

ഈ കാര്‍ഡിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമല്ല, ഡിജിറ്റല്‍ ഇടപാടു നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായതും കൂടിയാണ് എയ്സ് കാര്‍ഡെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്റ് പെയ്മെന്റ്സ് വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് മോഘെ തുറന്ന്  പറഞ്ഞു. തങ്ങളുടെ സാന്നിധ്യം ഗൂഗിള്‍ പേ വഴി  വിപുലമാക്കാനും ഇതു സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Axis Bank launches credit card in collaboration with GooglePay and Visa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES