Latest News

വിലയേറിയ ഐഫോണ്‍ താഴെ വീണാല്‍ പൊട്ടുമെന്ന് ഇനി ഭയയ്ക്കണ്ട; ഐഫോണ്‍ 15 പുറത്തിറങ്ങുനന്നത് സ്റ്റീലിന് പകരം ടൈറ്റാനിയം അലോയ് ഉപയോഗിച്ച്;  ഐഫോണ്‍ 15 ന്റെ വിശദാംശങ്ങള്‍ പുറത്ത്

Malayalilife
വിലയേറിയ ഐഫോണ്‍ താഴെ വീണാല്‍ പൊട്ടുമെന്ന് ഇനി ഭയയ്ക്കണ്ട; ഐഫോണ്‍ 15 പുറത്തിറങ്ങുനന്നത് സ്റ്റീലിന് പകരം ടൈറ്റാനിയം അലോയ് ഉപയോഗിച്ച്;  ഐഫോണ്‍ 15 ന്റെ വിശദാംശങ്ങള്‍ പുറത്ത്

മൊബൈല്‍ ഫോണുകള്‍ താഴെ വീഴുക എന്നത് അത്ര വിരളമായ സംഭവമൊന്നുമല്ല. എന്നാല്‍, ഇനിമുതല്‍ അത് സംഭവിച്ചാല്‍ ഏറെ സങ്കടപ്പെടേണ്ടതില്ലെന്നാണ് ചോര്‍ന്ന് കിട്ടിയ ചില വിവരങ്ങള്‍ പറയുന്നത്. പുതിയ ഐഫോണ്‍ 15 പ്രോ നിര്‍മ്മിക്കുന്നത് സ്റ്റെയിന്‍ലെസ് സ്റ്റീലിന് പകരം ടൈറ്റാനിയം അലോയ് ഉപയോഗിച്ചായിരിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം.

ഉരുക്കിനേക്കാള്‍ കരുത്തുള്ള ടൈറ്റാനിയത്തിന് പക്ഷെ 45 ശതമാനം ഭാരക്കുറവുണ്ട്. അതുവഴി, നിലവിലെ ആകര്‍ഷണീയത നിലനിര്‍ത്തുമ്പോള്‍ തന്നെ, പുതിയ ഐഫോണ്‍ 15 പ്രോ കൊണ്ടു നടക്കുന്നതിന് കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. സ്റ്റീല്‍ നല്‍കുന്നതിന് സമാനമായ ജല പ്രതിരോധം നല്‍കാന്‍ ടൈറ്റാനിയത്തിന് കഴിയുമ്പോള്‍, സ്റ്റീലിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന താപനില അതിജീവിക്കാനും ടൈറ്റാനിയത്തിന് കഴിയും. എന്നാല്‍, സ്റ്റീലിനേക്കാള്‍ വിലക്കൂടുതലാണ് ടൈറ്റാനിയത്തിന് എന്നതിനാല്‍ ഐഫോണ്‍ 15 പ്രോയുടെ വിലയും കൂടിയേക്കാം.

നേരത്തേ ആപ്പിള്‍ അനലിസ്റ്റ് ജെഫ് പു, പറഞ്ഞിരുന്നത് ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക് വില കൂടുതലായിരിക്കും എന്നായിരുന്നു. ഇതുമായി പൊരുത്തപ്പെട്ട് പോകുന്നതാണ് ചോര്‍ന്ന് കിട്ടിയതെന്ന് അവകാശപ്പെടുന്ന പുതിയ വിവരങ്ങള്‍. എന്നാല്‍, എത്രമാത്രം വില വര്‍ദ്ധിക്കും എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഈ ഊഹോപോഹങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ഇത് രണ്ടാം തവണയാണ് ആപ്പിള്‍ അവരുടെ ഉത്പന്നങ്ങളില്‍ ടൈറ്റാനിയം ഉപയോഗിക്കുന്നത്.

799 ഡോളര്‍ (849 പൗണ്ട്) വിലയുള്ള ആപ്പിള്‍ വാച്ചിന്റെ കേസ് നിര്‍മ്മിച്ചിരിക്കുന്നത് ടൈറ്റാനിയം ഉപയോഗിച്ചാണ്. ഇത് വാച്ചിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഭാരം കുറക്കാനും, ശോഷണം സംഭവിക്കാതിരിക്കാനും സഹായിക്കുന്നു എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഭാവിയില്‍ മാക്ബുക്ക്, ഐപാഡ് എന്നിവയിലും ടൈറ്റാനിയം ഉപയോഗിച്ചേക്കാം എന്ന് ആപ്പിള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ പ്രോ 15 നെ കുറിച്ച് ഏറെ ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ഈ വാര്‍ത്തയും വരുന്നത്. ഏതായാലും ഐഫോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചട്ടില്ല. ഇതിന്റെ ഡമ്മി ചിത്രം കഴിഞ്ഞ ഏപ്രിലില്‍ ടിക്ടോക്കിന്റെ ചൈനീസ് പതിപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രോട്ടോടൈപ്പിലും ടൈറ്റാനിയം ഫ്രെയിം കാണിച്ചിരുന്നു.

മാത്രമല്ല, അതില്‍ മ്യുട്ട് സ്വിച്ചിനു പകരമായി പുതിയ സോളിഡ് സ്റ്റേറ്റ് വോള്യം ബട്ടണ്‍ ആയിരുന്നു. 2007 ല്‍ ആപ്പിള്‍ പുറത്തിറങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബട്ടണില്‍ വ്യത്യാസം വരുന്നത്. അതുപോലെ സാധാരണയുള്ള ലൈറ്റിനിങ് പോര്‍ട്ടിന്റെ സ്ഥാനത്ത് യു എസ് ബി- സി പോര്‍ട്ടാണ് പ്രോട്ടോടൈപ്പില്‍ കാണിച്ചിരുന്നത്.

Read more topics: # ഐഫോണ്‍ 15
Apple iPhone 15 to Hit Markets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES