Latest News

റിപ്പബ്ലിക്ക് ദിനത്തില്‍ ഫൗജി ഗെയിം എത്തുമെന്ന് അക്ഷയ് കുമാര്‍

Malayalilife
 റിപ്പബ്ലിക്ക് ദിനത്തില്‍ ഫൗജി ഗെയിം എത്തുമെന്ന് അക്ഷയ് കുമാര്‍

രുന്ന  ജനുവരി 26-ന് റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ നിര്‍മിത ഷൂട്ടിങ് ഗെയിമായ ഫൗജി പുറത്തിറക്കുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.  അക്ഷയ് കുമാര്‍ തീയ്യതി ഗെയിന്റെ ഒരു ട്രെയ്‌ലര്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പുറത്തുവിട്ടത്. ഫൗജി ഗെയിം നേരത്തെ ഒക്ടോബറില്‍  അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

 ഗെയിം പ്രീ രജിസ്‌ട്രേഷനായി ഡിസംബര്‍ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരുന്നു.  ഫൗജിയുടെ സ്രഷ്ടാക്കള്‍ ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ കോര്‍ ഗെയിംസ് ആണ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍  ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന റെക്കോര്‍ഡ് ഫൗജി സ്വന്തമാക്കി.

ഗെയിം എപ്പോള്‍ ആപ്പിള്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക്  ലഭിക്കുമെന്നോ, പ്രീ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നോ എന്ന കാര്യത്തിൽ ഇനിയും  വ്യക്തമല്ല.  ഇന്ത്യന്‍ സൈന്യത്തിലെ ധീരജവാന്മാര്‍ക്കായി ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം പ്രവര്‍ത്തിക്കുന്ന 'ഭാരത് കെ വീര്‍ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നല്‍കും.  ഫൗജി ഗെയിം തയ്യാറാക്കുന്നത് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ സംരംഭത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്.

Akshay Kumar says Fau g game will arrive on Republic Day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക