പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷഓമി 144 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ പേരോ സവിശേഷതകളോ ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ 2020 അവസാനത്തോടെയുള്ള മുന്‍നിര ഫോണ്‍
മോഡലുകള്‍ക്കായി ഷഓമി ഈ ക്യാമറ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
108 മെഗാപിക്‌സല്‍ ക്യാമറയ്ക്ക് സമാനമായി, 144 മെഗാപിക്‌സല്‍ ക്യാമറ രാത്രിയിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ ഗുണനിലവാരത്തിനായി പിക്‌സല്‍ ബിന്നിംഗിനെ ആശ്രയിക്കുന്നു. സെന്‍സര്‍ വലുപ്പം വളരെ വലുതായിത്തീരും, ഫോക്കല്‍ തലം സംബന്ധിച്ച് 108 മെഗാപിക്‌സല്‍ സെന്‍സറിന്റെ അതേ പ്രശ്നങ്ങളില്‍ നിന്ന് ക്യാമറ രക്ഷപ്പെടുമോ എന്ന് വ്യക്തമല്ല. എന്നാല്‍ നിലവിലെ കണക്കനുസരിച്ച്, 108 മെഗാപിക്‌സല്‍ ക്യാമറ ഫോണുകളിലാണ് ഷഓമി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും പുതിയത്, എംഐ 10 സീരീസ് ആണ്. എംഐ 10 സീരീസില്‍ എംഐ 10, എംഐ 10 പ്രോ എന്നിവ ഉള്‍പ്പെടുന്നു. ഈ ക്യാമറകള്‍ ഡിഎക്‌സ്ഒമാര്‍ക്- ല്‍ മികച്ച സ്‌കോറുകള്‍ നേടുന്നുണ്ട്. ഈ ഫോണില്‍ 108 മെഗാപിക്‌സല്‍ ക്യാമറയാണ് ഉപയോഗിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റ് ഉള്ളതിനാല്‍ ഫോണില്‍ 30 കെപിഎസില്‍ 8 കെ വിഡിയോകള്‍ റെക്കോര്‍ഡുചെയ്യാനും കഴിയും.